കോണ്‍ക്രീറ്റ് സ്ലാബ് ദേഹത്തുവീണ് തൊഴിലാളി മരിച്ചു
1488984
Saturday, December 21, 2024 10:41 PM IST
കോഴിക്കോട്: കൊടുവള്ളിയില്‍ വീട് പൊളിച്ചുമാറ്റുന്നതിനിടെ കോണ്‍ക്രീറ്റ് സ്ലാബ് ദേഹത്തുവീണ് ഇതരസംസ്ഥാന തൊഴിലാളി മരിച്ചു.
പശ്ചിമ ബംഗാള്‍ സ്വദേശി അബ്ദുല്‍ ബാസിര്‍ ആണ് മരിച്ചത്. കൊടുവള്ളി തറോലില്‍ ഇന്നലെ ഉച്ചക്ക് 12 ഓടെയായിരുന്നു സംഭവം.
വീട് പൊളിച്ചുനീക്കുന്നതിനിടെ കോണ്‍ക്രീറ്റ് സ്ലാബ് അബ്ദുല്‍ ബാസിറിന്റെ ദേഹത്തേക്ക് വീഴുകയായിരുന്നു. ഉടന്‍തന്നെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല.