ചുരം വൃത്തിയാക്കി ദേവഗിരി കോളജ് വിദ്യാര്‍ഥികള്‍
1489622
Tuesday, December 24, 2024 5:53 AM IST
കോഴിക്കോട്: ദേവഗിരി സെന്റ് ജോസഫ്സ് കോളജ് എന്‍എസ്എസ് വോളണ്ടിയര്‍മാര്‍ സപ്തദിന സഹവാസ ക്യാമ്പിന്റെ ഭാഗമായി ചുരം റോഡ് വൃത്തിയാക്കി. അടിവാരം മുതല്‍ ആറാം വളവ് വരെ റോഡിന്റെ വശങ്ങളില് കുമിഞ്ഞു കൂടിയ പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ ശേഖരിച്ചു. പുതുപ്പാടി പഞ്ചായത്ത് ഒന്‍പതാം വാര്‍ഡ് അംഗം ഉഷാ വിനോദ് ഉദ്ഘാടനം ചെയ്തു. ദേവഗിരി കോളജ് പ്രിന്‍സിപ്പല്‍ ഡോ.ബോബി ജോസ്, വൈസ് പ്രിന്‍സിപ്പല്‍ റവ.ഡോ. സുനില്‍ ജോസ്, എം.കെ. ജാസില്‍ എന്നിവര്‍ സംസാരിച്ചു.
എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍മാരായ ഷെറിന് വി.ജോര്‍ജ്, ഷൈനി കെ.മാത്യു എന്നിവരുടെ നേതൃത്വത്തില്‍ 80 കുട്ടികളാണ് കൈതപ്പൊയില്‍ ലിസ കോളജില്‍ ആരംഭിച്ച ക്യാമ്പില്‍ പങ്കെടുക്കുന്നത്. സൗജന്യ നേത്രപരിശോധന ക്യാമ്പ്, വൃദ്ധസദന സന്ദര്‍ശനം, ലഹരി വിരുദ്ധ ബോധവത്കരണം, ആരോഗ്യ സര്‍വെ, ഫോക്ലോര് വര്‍ക്ക്ഷോപ്പ് എന്നിവയും ക്യാമ്പിന്റെ ഭാഗമായി നടത്തും. ക്യാമ്പ് 27 ന് സമാപിക്കും.