പ്രൊവിഡൻസിൽ ക്രിസ്മസ് ആഘോഷം സംഘടിപ്പിച്ചു
1489621
Tuesday, December 24, 2024 5:53 AM IST
കോഴിക്കോട്: പ്രൊവിഡൻസ് ഗേൾസ് ഹയർ സെക്കന്‍ഡറി സ്കൂളിൽ ക്രിസ്മസ് ആഘോഷിച്ചു. അപ്പോസ്തോലിക് കാർമൽ പ്രൊവിൻഷ്യൽ സുപ്പീരിയർ സിസ്റ്റർ ജസീന മുഖ്യാതിഥിയായിരുന്നു. ചടങ്ങിൽ ആഴക്കടൽ മത്സ്യബന്ധന തൊഴിലാളികളായ രക്ഷിതാക്കളെ ആദരിച്ചു. പിടിഎ പ്രസിഡന്റ് സജീവ് കുമാർ, പ്രധാന അധ്യാപിക സിസ്റ്റർ മിനിഷ , മദർ സുപ്പീരിയർ സിസ്റ്റർ മരിയ പൂർണിമ എന്നിവര്‍ പ്രസംഗിച്ചു.