നിയമവിരുദ്ധ മത്സ്യബന്ധനം: രണ്ട് ബോട്ടുകള്‍ കസ്റ്റഡിയില്‍
1489283
Sunday, December 22, 2024 8:10 AM IST
കോഴിക്കോട്: സമുദ്ര മത്സ്യ ബന്ധന നിയന്ത്രണ നിയമം ലംഘിച്ച് കടലില്‍ മത്സ്യബന്ധനം നടത്തിയ ബോട്ടുകള്‍ ഫിഷറീസ് മറൈന്‍ എന്‍ഫോഴ്സ്മെന്റ് വിംഗ് കസ്റ്റഡിയില്‍ എടുത്തു.
ചെറിയ മത്സ്യങ്ങളെ പിടിച്ചതിന് ന്യൂ ഗാലക്സി എന്ന ബോട്ടും മത്സ്യബന്ധനത്തിന് വിനാശകരമാകുന്ന രീതിയില്‍ രാത്രികാല ട്രോളിംഗ്, കരവലി എന്നിവ നടത്തിയതിന് പ്രണവ്-ക എന്ന ബോട്ടുമാണ് എന്‍ഫോഴ്സ്മെന്റ് വിംഗ് കസ്റ്റഡിയില്‍ എടുത്തത്.
എട്ട് സെന്റിമീറ്ററില്‍ താഴെ വരുന്ന ഏക ദേശം 4000 കിലോ കിളിമീന്‍ ഇനത്തില്‍പെട്ട മത്സ്യമാണ് ബോട്ടിലുണ്ടായിരുന്നത്. നിയമവിരുദ്ധ മത്സ്യബന്ധനത്തിന് പുതിയാപ്പയിലുള്ള ബോട്ടിനെതിരെ കഴിഞ്ഞ വര്‍ഷവും നിയമനടപടികള്‍ സ്വീകരിച്ചിരുന്നു.