ദക്ഷിണ പൂർവ മേഖല ഫുട്ബോൾ ചാമ്പ്യൻഷിപ്പിന് മണാശേരിയിൽ തുടക്കം
1489288
Sunday, December 22, 2024 8:11 AM IST
മുക്കം: കാലിക്കട്ട് സർവകലാശാല അഖിലേന്ത്യാ അന്തർ സർവകലാശാല ദക്ഷിണ പൂർവ മേഖല പുരുഷ വിഭാഗം ഫുട്ബോൾ ചാമ്പ്യൻഷിപ്പിന് മണാശേരി എംഎഎംഒ ടർഫിൽ തുടക്കമായി. പൂൾ ഡി മത്സരങ്ങളാണ് എഎംഒബിബിഎം സ്പോട്ട്ലാന്റ് ടർഫിൽ നടക്കുന്നത്.
ചാമ്പ്യൻഷിപ്പ്ലിന്റോ ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. എംഎംഒ പ്രസിഡന്റ് വി. മരക്കാർ ഹാജി അധ്യക്ഷത വഹിച്ച ചടങ്ങിൽ ഖത്തറിലെ ഇന്ത്യൻ സ്പോർട്സ് സെന്റർ പ്രസിഡന്റ് ഇ.പി. അബ്ദുറഹിമാൻ മുഖ്യാഥിതിയായി. പി.ടി. ബാബു, ബിജുന മോഹനൻ, വി. അബ്ദുള്ള കോയ ഹാജി, വി. മോയി ഹാജി, വി. അബ്ദുറഹിമാൻ, വി. ഹസൻ ഹാജി, റസാഖ് കൊടിയത്തൂർ, ഡോ. അജ്മൽ മുഈൻ, വി. അഷ്റഫ്, മിലാൻ ബിജു, ബഷീർ തട്ടാഞ്ചേരി, ഡോ. മുജീബുറഹിമാൻ, ബന്ന ചേന്ദമംഗലൂർ, പിഎം വീരാൻ കുട്ടി, നിഹാൽ ഉമ്മർ പ്രസംഗിച്ചു. ഉദ്ഘാടന ചടങ്ങിനോട് അനുബന്ധിച്ച് അണ്ടർ 13 എസി മിലാൻ - കേരള സെവൻ സ്പോർട്സ് കുന്നമംഗലം സൗഹൃദ മത്സരവും നടന്നു.
തമിഴ്നാട് കേന്ദ്ര സർവകലാശാല, തക്ഷശില സർവകലാശാല തമിഴ്നാട്, അമൃത വിശ്വാ വിദ്യാപീഠം കൃഷ്ണ ദേവരായ സർവകലാശാല ആന്ധ്രപ്രദേശ്, കൃഷ്ണാ സർവകാലാശാല ആന്ധ്രപ്രദേശ് - എൻഐടി കാലിക്കട്ട്, അണ്ണാ യൂണിവേഴ്സിറ്റി തമിഴ്നാട് - ജാവഹർലാൽ നെഹ്റു സാങ്കേതിക സർവകലാശാല ആന്ധ്രപ്രദേശ്, കലാ സലിംഗം സർവകലാശാല തമിഴ്നാട് - കേരള ആരോഗ്യ സർവകലാശാല ടീമുകളാണ് ആദ്യ ദിവസം ഏറ്റുമുട്ടിയത്. 24 വരെ നീണ്ടു നിൽക്കുന്ന ചാമ്പ്യൻഷിപ്പിൽ ആന്ധ്രാപ്രദേശ്, തമിഴ്നാട്, കർണാടക, കേരളം എന്നിവിടങ്ങളിൽ നിന്നായി 22 ടീമുകൾ ഏറ്റുമുട്ടും.