കോ​ഴി​ക്കോ​ട്: ക്രി​സ്മ​സ്-​പു​തു​വ​ത്സ​ര​ത്തോ​ട​നു​ബ​ന്ധി​ച്ച് അ​ന​ധി​കൃ​ത മ​ദ്യം, മ​യ​ക്കു​മ​രു​ന്ന് തു​ട​ങ്ങി​യ​വ​യു​ടെ ഉ​പ​യോ​ഗ​വും വി​പ​ണ​ന​വും ത​ട​യു​ന്ന​തി​നാ​യി ജി​ല്ല​യി​ല്‍ ജ​നു​വ​രി നാ​ലു​വ​രെ എ​ന്‍​ഫോ​ഴ്സ്മെ​ന്‍റ് പ്ര​വ​ര്‍​ത്ത​നം ശ​ക്ത​മാ​ക്കും.

ഡി​സം​ബ​ര്‍ ഒ​ന്പ​തി​ന് ആ​രം​ഭി​ച്ച എ​ക്സൈ​സ് സ്പെ​ഷ​ല്‍ ഡ്രൈ​വി​ല്‍ ഇ​തു​വ​രെ 452 റെ​യ്ഡു​ക​ളും 22 സം​യു​ക്ത റെ​യ്ഡു​ക​ളും (പോ​ലീ​സ്-6, കോ​സ്റ്റ​ല്‍ പോ​ലീ​സ്-2, ഫോ​റ​സ്റ്റ്-3, റെ​യി​ല്‍​വേ പ്രൊ​ട്ട​ക്ഷ​ന്‍ ഫോ​ഴ്സ്-4, റ​വ​ന്യൂ വ​കു​പ്പ്-1, ഫു​ഡ് ആ​ന്‍​ഡ് സേ​ഫ്റ്റി വ​കു​പ്പ്-6) 3109 വാ​ഹ​ന പ​രി​ശോ​ധ​ന​ക​ളും ന​ട​ത്തി​യ​താ​യി എ​ക്സൈ​സ് വി​ഭാ​ഗം അ​റി​യി​ച്ചു. എ​ഡി​എം സി. ​മു​ഹ​മ്മ​ദ് റ​ഫീ​ഖി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന ജി​ല്ലാ​ത​ല ജ​ന​കീ​യ ക​മ്മി​റ്റി യോ​ഗ​ത്തി​ലാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. യോ​ഗ​ത്തി​ല്‍ ഡെ​പ്യൂ​ട്ടി ക​മ്മി​ഷ​ണ​റു​ടെ ചു​മ​ത​ല വ​ഹി​ക്കു​ന്ന അ​സി​സ്റ്റ​ന്‍റ് എ​ക്സൈ​സ് ക​മ്മി​ഷ​ണ​ര്‍ പി.​എ​ല്‍. ഷി​ബു, ജ​ന​പ്ര​തി​നി​ധി​ക​ള്‍, മ​ദ്യ​നി​രോ​ധ​ന സം​ഘ​ട​നാ ഭാ​ര​വാ​ഹി​ക​ള്‍, ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

സ്പെ​ഷ​ല്‍ ഡ്രൈ​വ് കാ​ല​ത്ത് 105 അ​ബ്കാ​രി കേ​സു​ക​ളും 20 എ​ന്‍​ഡി​പി​എ​സ് കേ​സു​ക​ളും 247 കോ​ട്പ ആ​ക്ട് പ്ര​കാ​ര​മു​ള്ള കേ​സു​ക​ളും ക​ണ്ടെ​ത്തു​ക​യും 83 പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്യു​ക​യും ആ​റ് വാ​ഹ​ന​ങ്ങ​ള്‍ പി​ടി​ച്ചെ​ടു​ക്കു​ക​യും ചെ​യ്തു. എ​ന്‍​ഫോ​ഴ്സ്മെ​ന്‍റ് പ്ര​വ​ര്‍​ത്ത​നം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ലെ വി​വി​ധ മേ​ഖ​ല​ക​ളി​ലാ​യി സെ​പ്റ്റം​ബ​ര്‍ അ​ഞ്ചുമു​ത​ല്‍ ഇ​തു​വ​രെ 2418 റെ​യ്ഡു​ക​ളും 49 സം​യു​ക്ത പ​രി​ശോ​ധ​ന​ക​ളും ന​ട​ത്തി.

ഇ​തി​ന്‍റെ ഭാ​ഗ​മാ​യി 477 അ​ബ്കാ​രി കേ​സു​ക​ളും 105 എ​ന്‍​ഡി​പി​എ​സ് കേ​സു​ക​ളും 1510 കോ​ട്പ നി​യ​മ​പ്ര​കാ​ര​മു​ള്ള കേ​സു​ക​ളും ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യും ഈ ​കേ​സു​ക​ളി​ല്‍ ഉ​ള്‍​പ്പെ​ട്ട 402 പ്ര​തി​ക​ളെ അ​റ​സ്റ്റു​ചെ​യ്യു​ക​യും ചെ​യ്തു. ഈ ​കേ​സു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് 221 ലി​റ്റ​ര്‍ ചാ​രാ​യം, 1304 ലി​റ്റ​ര്‍ വി​ദേ​ശ​മ​ദ്യം, 744 ലി​റ്റ​ര്‍ മാ​ഹി വി​ദേ​ശ​മ​ദ്യം, 12898 ലി​റ്റ​ര്‍ വാ​ഷ്, 25 ലി​റ്റ​ര്‍ ബി​യ​ര്‍, 15 ലി​റ്റ​ര്‍ അ​ന​ധി​കൃ​ത മ​ദ്യം, ഒ​രു ക​ഞ്ചാ​വ് ചെ​ടി, 22 കി​ലോ​ഗ്രാം ക​ഞ്ചാ​വ്, 1.366 ഗ്രാം ​എം​ഡി​എം​എ, മെ​ത്താ​ഫി​റ്റ​മി​ന്‍ 268 ഗ്രാം, ​ട്ര​മ​ഡോ​ള്‍-20 ഗ്രാം, ​പു​ക​യി​ല ഉ​ല്‍​പ്പ​ന്ന​ങ്ങ​ള്‍-416 കി​ലോ, ഹാ​ഷി​ഷ് ഓ​യി​ല്‍ 5.176 ഗ്രാം, ​മൊ​ബൈ​ല്‍​ഫോ​ണ്‍ ആ​റെ​ണ്ണം, കോ​ട്പ ഫൈ​ന്‍ ഇ​ന​ത്തി​ല്‍ 301,800 രൂ​പ എ​ന്നി​ങ്ങ​നെ ഈ​ടാ​ക്കി​യി​ട്ടു​ണ്ട്.

വി​വി​ധ അ​ബ്കാ​രി, മ​യ​ക്കു​മ​രു​ന്ന് കേ​സു​ക​ളി​ലാ​യി 27 വാ​ഹ​ന​ങ്ങ​ളും പി​ടി​ച്ചെ​ടു​ത്തു. ഈ ​കാ​ല​യ​ള​വി​ല്‍ മ​ദ്യ​ത്തി​ന്‍റെ ഗു​ണ​നി​ല​വാ​രം പ​രി​ശോ​ധി​ക്കു​ന്ന​തി​നാ​യി 1003 ത​വ​ണ വി​വി​ധ ലൈ​സ​ന്‍​സ്ഡ് സ്ഥാ​പ​ന​ങ്ങ​ള്‍ പ​രി​ശോ​ധി​ക്കു​ക​യും, 266 സാ​മ്പി​ളു​ക​ള്‍ ശേ​ഖ​രി​ച്ച് രാ​സ​പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ക്കു​ക​യും ചെ​യ്തു. ഈ ​കാ​ല​യ​ള​വി​ല്‍ 19796 വാ​ഹ​ന​ങ്ങ​ള്‍ പ​രി​ശോ​ധി​ക്കു​ക​യു​ണ്ടാ​യി.

32 വാ​ഹ​ന​ങ്ങ​ള്‍ സ​ര്‍​ക്കാ​രി​ലേ​ക്ക് ക​ണ്ടു​കെ​ട്ടി. ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളു​ടെ 27 ക്യാ​മ്പു​ക​ളി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി. രാ​സ​പ​രി​ശോ​ധ​ന ഫ​ല​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ക​ള്ളി​ല്‍ സ്റ്റാ​ര്‍​ച്ചി​ന്‍റെ അം​ശം ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ര്‍​ന്ന് ര​ണ്ട് ക​ള്ളു​ഷാ​പ്പു​ക​ള്‍​ക്കെ​തി​രേ നി​യ​മ​പ​ര​മാ​യി ന​ട​പ​ടി സ്വീ​ക​രി​ച്ചു. മ​ദ്യ​ത്തി​ന്‍റെ രാ​സ​പ​രി​ശോ​ധ​ന​യി​ല്‍ നി​ര്‍​ദ്ദി​ഷ്ട വീ​ര്യ​ത്തി​ന്‍റെ കു​റ​വു​വ​ന്ന​തി​ന് ഏ​ഴു ബാ​റു​ക​ള്‍​ക്കെ​തി​രേ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ച്ചു.