കല്ലാനോട് കന്നുകാലി പ്രദർശനം നടത്തി
1488825
Saturday, December 21, 2024 5:17 AM IST
കൂരാച്ചുണ്ട്: ക്ഷീരവികസന വകുപ്പ് ബാലുശേരി ബ്ലോക്ക് ക്ഷീരസംഗമത്തിന്റെ ഭാഗമായി കല്ലാനോട് കന്നുകാലി പ്രദർശനം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കട ഉദ്ഘാടനം ചെയ്തു.
ബാലുശേരി ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അംഗം റംല മാടംവള്ളിക്കുന്നത്ത് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ അരുൺ ജോസ്, ജെസി ജോസഫ്, അവിടനല്ലൂർ ക്ഷീരസംഘം പ്രസിഡന്റ് സി. വിജയൻ, ഉണ്ണിനായർ അച്യുതവിഹാർ, കെ.കെ. സുരേഷ് ബാബു, എ.ടി. അനിൽകുമാർ, വി.പി. ഹരീഷ്, സി.സരിത, പി.കെ. സനൂപ്, ഇ.എം. ഷൈനി, കല്ലാനോട് ക്ഷീരസംഘം സെക്രട്ടറി സോഫി സെബാസ്റ്റ്യൻ, വെറ്ററിനറി സർജൻ ഡോ. കാർത്തിക, ഡയറി ഫാം ഇൻസ്ട്രക്ടർ പി.എം. റുമൈസ എന്നിവർ പ്രസംഗിച്ചു.