കെ. കരുണാകരന് അനുസ്മരണം നടത്തി
1489626
Tuesday, December 24, 2024 5:53 AM IST
താമരശേരി: കോണ്‍ഗ്രസ് പുതുപ്പാടി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന ലീഡര്‍ കെ.കരുണാകരന്റെ ചരമ വാര്‍ഷിക അനുസ്മരണം നടത്തി. ഡിസിസി വൈസ് പ്രസിഡന്റ് അന്നമ്മ മാത്യു ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് രാജേഷ് ജോസ് അധ്യക്ഷത വഹിച്ചു. പി.സി. മാത്യു, ദേവസ്യ ചൊള്ളാമഠം, അംബിക മംഗലത്ത്, സഹീര്‍ എരഞ്ഞോണ, വി.പി. റഷീദ് മലപുറം, സലീം മറ്റത്തില്‍, ജോര്‍ജ് കുരുത്തോല, റിയാസ് കാക്കവയല്‍, സജീവന് പൂവണ്ണിയില്, വി.എസ്. നൗഷാദ്, ഷാജി കാക്കവയല്‍, എന്‍.ജി. ബാബു, സുബൈര്‍ വേളാട്ടില്‍, രാജു കക്കാട്, റഹ്മാന് ഒടുങ്ങാക്കാട് എന്നിവര്‍ പ്രസംഗിച്ചു.
തിരുവമ്പാടി: തിരുവമ്പാടി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കെ.കരുണാകരനെ അനുസ്മരിച്ചു. മണ്ഡലം പ്രസിഡന്റ് മനോജ് സെബാസ്റ്റ്യന്‍ വാഴപ്പറമ്പില്‍ അധ്യക്ഷത വഹിച്ചു. ഹൗസ് ഫെഡ് കേരള ചെയര്മാന് കെ.സി. അബു യോഗം ഉദ്ഘാടനം ചെയ്തു. പി.സി. ഹബീബ് തമ്പി, ബാബു പൈക്കാട്ടില്‍, മില്ലി മോഹന്‍, റോബര്‍ട്ട് നെല്ലിക്കതെരുവില്‍, ഷിജു ചെമ്പനാനി, ജിതിന് പല്ലാട്ട് , ടി.എന്‍. സുരേഷ്, ടോമി കൊന്നക്കല്‍, സുന്ദരന്‍ എ.പ്രണവം, ഹനീഫ ആച്ചപ്പറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു.
കോഴിക്കോട്: എന്‍ജിഒ അസോസിയേഷന് മാത്തോട്ടം വനശ്രീയില്‍ സംഘടിപ്പിച്ച ലീഡര്‍ സ്മൃതി സദസ് ജില്ലാ പ്രസിഡന്റ് പ്രേംനാഥ് മംഗലശേരി ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് ട്രഷറര്‍ കെ. ജോതിഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറി കെ.പി. സുജിത അനുസ്മരണ പ്രഭാഷണം നടത്തി. സംസ്ഥാന കൗണ്‍സില്‍ അംഗം എം.വി. ബഷീര്‍, വി.ആര്. സാജന്, പി.ബി. പ്രവീണ, കെ. അഫ്സല്, മുഹമ്മദ് ഷാഫി എന്നിവര്‍ സംസാരിച്ചു.