തൊഴിലെടുക്കുന്ന സ്ത്രീകളുടെ അവകാശങ്ങൾ സംരക്ഷിക്കണം: വർക്കിംഗ് വുമൺസ് കൺവൻഷൻ
1489352
Monday, December 23, 2024 2:55 AM IST
പേരാമ്പ്ര: കേന്ദ്ര സർക്കാർ തൊഴിൽ നിയമങ്ങൾ അട്ടിമറിച്ച് കരാർവൽക്കരണം നടപ്പിലാക്കുന്നതിന്റെ ഭാഗമായി സ്ത്രീ തൊഴിലാളികളുടെ തൊഴിലും കൂലിയും തൊഴിൽ സംരക്ഷണവും ഇല്ലാതാക്കുന്ന നടപടി അവസാനിപ്പിക്കണമെന്ന് വർക്കിംഗ് വുമൺസ് പേരാമ്പ്ര ഏരിയ കൺവൻഷൻ ആവശ്യപ്പെട്ടു.
വിവിധ ക്ഷേമ പദ്ധതികൾക്ക് കേന്ദ്ര ബജറ്റ് വിഹിതം വെട്ടിക്കുറച്ചത് കാരണം ലക്ഷക്കണക്കിന് വരുന്ന സ്കീം വർക്കർമാരുടെ ജീവിതം ദുരിതത്തിലാണ്. കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയത്തിനെതിരേ നടക്കുന്ന പോരാട്ടത്തിൽ കണ്ണികളാകാൻ കൺവൻഷൻ തീരുമാനിച്ചു. വർക്കിംഗ് വുമൺസ് ജില്ലാ കൺവീനർ ഐ. റിജുല ഉദ്ഘാടനം ചെയ്തു.
വി.എം. ശ്രീജ അധ്യക്ഷത വഹിച്ചു. സിഐടിയു ജില്ലാ സെക്രട്ടറി പരാണ്ടി മനോജ്, എൻ.പി. ബാബു, ശശികുമാർ പേരാമ്പ്ര, എൻ.കെ. ലാൽ, കെ.സി. പത്മാവതി, സിഐടിയു ഏരിയ സെക്രട്ടറി കെ. സുനിൽ, ടി.പി. ഷീന എന്നിവർ പ്രസംഗിച്ചു. ഭാരവാഹികൾ: വി.എം. ശ്രീജ (കൺവീനർ), ടി.പി. ഷീന, പി. ജോഷിബ (ജോ. കൺവീനർമാർ).