കൂടരഞ്ഞി പഞ്ചായത്തിൽ അങ്കണവാടി കലോത്സവം അരങ്ങേറി
1489349
Monday, December 23, 2024 2:55 AM IST
കൂടരഞ്ഞി: പഞ്ചായത്തിന്റെയും വനിതാ ശിശുവികസന വകുപ്പിന്റെയും നേതൃത്വത്തിൽ സംഘടിപ്പിച്ച "കുരുന്നാരവം 2024' പഞ്ചായത്തുതല അങ്കണവാടി കലോത്സവം പഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് ഉദ്ഘാടനം ചെയ്തു.
കൂടരഞ്ഞി പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ റോസ്ലി ജോസ് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ജില്ലാ വനിതാ ശിശുവികസന ഓഫീസർ സബീന ബീഗം മുഖ്യാതിഥിയായി. പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വി. എസ്. രവീന്ദ്രൻ പ്രസംഗിച്ചു. വാർഡ് മെമ്പർമരായ സീന ബിജു, ബിന്ദു ജയൻ, സുരേഷ് ബാബു എന്നിവർ സന്നിഹിതരായി. സൂപ്പർവൈസർ ഇൻചാർജ് ചഷ്മ ചന്ദ്രൻ, സിഡബ്ല്യുഎഫ് മറീന സെബാസ്റ്റ്യൻ, അങ്കണവാടി ജീവനക്കാർ തുടങ്ങിയവർ നേതൃത്വം നൽകി.