അമിത്ഷായുടെ കോലം കത്തിച്ച് പ്രതിഷേധിച്ചു
1488819
Saturday, December 21, 2024 5:17 AM IST
കോഴിക്കോട്: ഭരണഘടന ശില്പി ബി.ആര്. അംബേദ്കറെ അപമാനിച്ച കേന്ദ്രമന്ത്രി അമിത്ഷായുടെ കോലം കത്തിച്ച് കോണ്‍ഗ്രസ് പ്രതിഷേധം. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ ബ്ലോക്ക് ആസ്ഥാനങ്ങളിലാണ് പ്രതിഷേധം നടത്തിയത്. ഡിസിസി ഓഫീസ് പരിസരത്ത് നിന്നും പ്രതിഷേധ പ്രകടനം നടത്തിയ പ്രവര്‍ത്തകര്‍ നഗരത്തില്‍ അമിത്ഷായുടെ കോലം കത്തിച്ചു. ഡിസിസി ജനറല്‍ സെക്രട്ടറി ഷെറില്‍ബാബു ഉദ്ഘാടനം ചെയ്തു. ഡിസിസി ജനറല്‍ സെക്രട്ടറി എന്‍.പി ബാബുരാജ് അധ്യക്ഷത വഹിച്ചു. വെള്ളയില്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് പി. കൃഷ്ണകുമാര്‍, പന്നിയങ്കര ബ്ലോക്ക് പ്രസിഡന്റ് ബാബുരാജ്, വി.പി.ഷിജിന്‍ലാല്‍, അഷറഫ്, ശ്രീജ സുരേഷ്, ടി.കെ. രത്നാകരന്, നാസര്‍ എന്നിവര്‍ നേതൃത്വം നല്കി.