സ്പോർട്സ് കിറ്റുകൾ വിതരണം ചെയ്തു
1489281
Sunday, December 22, 2024 8:10 AM IST
താമരശേരി: കൊടുവള്ളി നഗരസഭ സിഡിഎസ് പട്ടികവർഗ മേഖലയിലെ സ്പോർട്സ് കിറ്റ് വിതരണം നഗരസഭ ചെയർമാൻ വെള്ളറ അബ്ദു ഉദ്ഘാടനം ചെയ്തു. സംസ്ഥാന സർക്കാർ കുടുംബശ്രീ വഴി പട്ടികവർഗ ഉന്നതികളിലെ യൂത്ത് ക്ലബുകൾക്ക് സ്പോർട്സ് കിറ്റുകൾ നൽകുന്ന പദ്ധതിയിൽ ഉൾപ്പെടുത്തി 25000 രൂപയുടെ കളി ഉപകരണങ്ങളാണ് വിതരണം ചെയ്തത്. ഡിവിഷൻ കൗൺസിലർ കെ.സി. സോജിത്ത് അധ്യക്ഷത വഹിച്ചു.
കൗൺസിലർ കെ.പി. അഹമ്മദ് ഉനൈസ്, ഊരുകൂട്ടം മൂപ്പൻ പി.സി. വാസു, എസ്ടി ആനിമേറ്റർ ഗായത്രി, സിഡിഎസ് ചെയർപേഴ്സൺ ബുഷ്റ റഷീദ്, സിഡിഎസ് അംഗം പി.സി. വിമല എന്നിവർ പ്രസംഗിച്ചു.