കൂരാച്ചുണ്ട് പള്ളിത്തിരുനാൾ 26ന് കൊടിയേറും
1489354
Monday, December 23, 2024 2:55 AM IST
കൂരാച്ചുണ്ട്: സെന്റ് തോമസ് ഫൊറോന പള്ളിയിൽ പരിശുദ്ധ കന്യകാമറിയത്തിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും സംയുക്ത തിരുനാൾ 26ന് വൈകുന്നേരം 4.30ന് ഇടവക വികാരി ഫാ. വിൻസെന്റ് കണ്ടത്തിൽ കൊടിയേറ്റും. തുടർന്ന് 4.45ന് തിരുസ്വരൂപ പ്രതിഷ്ഠ, അഞ്ചിന് ആഘോഷമായ തിരുനാൾ കുർബാന, സന്ദേശം, വികാരി ജനറാൾ മോൺ. ഏബ്രഹാം വയലിൽ കാർമികത്വം വഹിക്കും.
27ന് രാവിലെ ആറിന് ആരാധന, 6.30ന് വിശുദ്ധ കുർബാന, വൈകുന്നേരം 4.50ന് പ്രസുദേന്തി വാഴ്ച, അഞ്ചിന് ആഘോഷമായ വിശുദ്ധ കുർബാന, ഫാ. തോമസ് തേവടിയിൽ കാർമികനാകും. 6.30ന് ആഘോഷമായ തിരുനാൾ പ്രദക്ഷിണം (പോലീസ് സ്റ്റേഷൻ റോഡ്), തിരുനാൾ സന്ദേശം, ഫാ. ചാക്കോ മുണ്ടക്കൽ കാർമികത്വം വഹിക്കും. 8.30ന് സമാപന ആശീർവാദം, തുടർന്ന് ആകാശ വിസ്മയം, വാദ്യമേളങ്ങൾ.
28ന് രാവിലെ ആറിന് ആരാധന, 6.30ന് വിശുദ്ധ കുർബാന, 9.30ന് ആഘോഷമായ തിരുനാൾ കുർബാന, സന്ദേശം-ഫാ. മാത്യു തെക്കേക്കരമറ്റത്തിൽ കാർമികത്വം വഹിക്കും. 11ന് ലദീഞ്ഞ്, പ്രദക്ഷിണം, സമാപന ആശീർവാദം. വൈകുന്നേരം 5.30ന് വിശുദ്ധ കുർബാന, 6.45ന് കലാസന്ധ്യ. 29ന് രാവിലെ ആറിന് വിശുദ്ധ കുർബാന, സന്ദേശം, എട്ടിന് വിശുദ്ധ കുർബാന, സന്ദേശം, വൈകുന്നേരം നാലിന് വിശുദ്ധ കുർബാന, സന്ദേശം, ഫാ. തോമസ് പാറൻകുളങ്ങര കാർമികത്വം വഹിക്കും. ആറിന് സെന്റ് തോമസ് ഹൈസ്കൂൾ പൂർവ വിദ്യാർഥി സംഗമം, സാംസ്കാരിക സമ്മേളനം, തുടർന്ന് മെഗാ സ്റ്റേജ് ഷോ. 30ന് രാവിലെ ആറിന് ആരാധന, 6.30ന് വിശുദ്ധ കുർബാന, സെമിത്തേരി സന്ദർശനം, ഫാ. ജോർജ് കുമ്പുക്കൽ കാർമികത്വം വഹിക്കും.