കന്നുകുട്ടി പരിപാലന പദ്ധതി ഉദ്ഘാടനം ചെയ്തു
1489620
Tuesday, December 24, 2024 5:53 AM IST
കൂടരഞ്ഞി: മൃഗസംരക്ഷണ വകുപ്പ് കൂടരഞ്ഞി പഞ്ചായത്തില്‍ നടപ്പാക്കുന്ന കന്നുകുട്ടി പരിപാലന പദ്ധതി കൂടരഞ്ഞി പഞ്ചായത്ത് വൈസ് പ്രസിഡന്റ് മേരി തങ്കച്ചന് ഉദ്ഘാടനം ചെയ്തു. പദ്ധതി പ്രകാരം തെരഞ്ഞെടുക്കപ്പെട്ട കര്‍ഷകര്‍ക്ക് സബ്സിഡി നിരക്കില്‍ കാലിത്തീറ്റ വിതരണം ചെയ്തു.
ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് വി.എസ്. രവീന്ദ്രന് അധ്യക്ഷത വഹിച്ചു. കൂടരഞ്ഞി ക്ഷീരോല്പ്പാദക സഹകരണ സംഘം പ്രസിഡന്റ് ജിനേഷ് സെബാസ്റ്റ്യന്‍ തെക്കനാട്ട്, ഡോ.പ്രമോദ്, റോസ്ലി ജോസ്, ബാബു മൂട്ടോളില്, സീന ബിജു, ജെറീന റോയ്, ബോബി ഷിബു, കൂമ്പാറ സോസൈറ്റി പ്രസിഡന്റ് ജോര്‍ജ് പുലക്കുടി, ലൈവ് സ്റ്റോക്ക് ഇന്‍സ്പെക്ടര്‍ ജസ്വിന് തോമസ്, പി.കെ.മിനി എന്നിവര്‍ പ്രസംഗിച്ചു.