പ്രവാസികളെ വിസ്മരിക്കുന്നത് സങ്കടകരം: ബിഷപ് ഡോ. വര്‍ഗീസ് ചക്കാലക്കല്‍
1489625
Tuesday, December 24, 2024 5:53 AM IST
കോഴിക്കോട്: നമ്മുടെ നാട് ഇന്ന് കാണുന്ന പോലെയാക്കി തീര്‍ക്കുന്നതില്‍ പ്രവാസികള്‍ വഹിച്ച പങ്കിനെ പലപ്പോഴും നാം വിസ്മരിക്കുന്നത് സങ്കടകരമാണെന്ന് കോഴിക്കോട് ബിഷപ് ഡോ. വര്‍ഗീസ് ചക്കാലക്കല്‍. ഇന്‍ഡോ-അറബ് കോണ്‍ഫെഡറേഷന്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ജനുവരി 11 ന് മുംബൈയില്‍ നടക്കുന്ന പ്രവാസി ഭാരതീയ ദിവാസ് ഗ്ലോബല്‍ കോണ്‍ഫറന്‍സിന്റെ ലോഗോ പ്രസ് ക്ലബ് പ്രസിഡന്റ് ഇ.പി. മുഹമ്മദിന് നല്കി പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം.
എല്ലാ അര്‍ഥത്തിലും പുരോഗതി നാട്ടിലേക്ക് കൊണ്ടുവന്ന പ്രവാസികളുടെ പ്രയത്നത്തിന്റെ മൂല്യം നാം വിചാരിക്കുന്നതിനപ്പുറമാണ്. പക്ഷേ ഇതു വേണ്ടത്ര നാം വിലമതിക്കുന്നില്ലെന്നുള്ള അവരുടെ പരാതി ന്യായമാണ്. ഇതുകൊണ്ടു തന്നെ പ്രവാസികളുടെ പ്രശ്നങ്ങളെക്കുറിച്ചു ആലോചിക്കുന്ന ഇത്തരം സമ്മേളനങ്ങള്‍ ശ്ലാഘനീയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്‍ഡോ-അറബ് കോണ്‍ഫെഡറേഷന്‍ പ്രസിഡന്റ് എം.വി. കുഞ്ഞാമു അധ്യക്ഷത വഹിച്ചു.
പ്രസ് ക്ലബ് പ്രസിഡന്റ് ഇ.പി. മുഹമ്മദ്, വികാരി ജനറല്‍ മോണ്‍. ജെന്സണ് പുത്തന്‍ വീട്ടില്‍, താമരശേരി രൂപത വികാരി ജനറല്‍ മോണ്‍.ഏബ്രഹാം വയലില്‍, കെ. എഫ്. ജോര്‍ജ്, പി.പി. ഉമ്മര്‍ ഫാറൂഖ്, ബിഷപ് ഹൗസ് സെക്രട്ടറി ഫാ.ഇമ്മാനുവേല്‍, എ.വി. ഫര്‍ദിസ് എന്നിവര്‍ സംസാരിച്ചു.