ഭിന്നശേഷി കലോത്സവം സംഘടിപ്പിച്ചു
1489285
Sunday, December 22, 2024 8:10 AM IST
കോടഞ്ചേരി: കോടഞ്ചേരി പഞ്ചായത്തിൽ ഭിന്നശേഷിക്കാർക്കായുള്ള കലോത്സവം "വർണോത്സവം 2k24' സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ ബോസ് ജേക്കബ് ഉദ്ഘാടനം ചെയ്തു. ഭിന്നശേഷിക്കാരായ 200 പേർ കലോത്സവത്തിൽ പങ്കെടുത്തു. പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് അധ്യക്ഷത വഹിച്ചു. കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ റോയി കുന്നപള്ളി മുഖ്യപ്രഭാഷണം നടത്തി.
വൈസ് പ്രസിഡന്റ് ജമീല അസീസ്, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വനജാ വിജയൻ, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സിബി ചിരണ്ടായത്ത്, പഞ്ചായത്ത് മെമ്പർമാരായ ലിസി ചാക്കോ, റിയാനസ് സുബൈർ, ചിന്ന അശോകൻ, വാസുദേവൻ ഞാറ്റുകാലായിൽ, ചിന്നമ്മ മാത്യ, ബിന്ദു ജോർജ് എന്നിവർ പ്രസംഗിച്ചു.
ഭിന്നശേഷിക്കാരായി കുട്ടികളുടെയും മുതിർന്നവരുടെയും കലാപരിപാടികളും തുടർന്ന് ഭിന്നശേഷിക്കാർക്ക് ആസ്വദിക്കാനായി കാലിക്കട്ട് മെഗാ ഷോ അവതരിപ്പിച്ച മ്യൂസിക് ബാൻഡ് കാലാപരിപാടിയും നടന്നു.