കോ​ഴി​ക്കോ​ട്: ബേ​പ്പൂ​ര്‍ അ​ന്താ​രാ​ഷ്‌​ട്ര വാ​ട്ട​ര്‍ ഫെ​സ്റ്റി​വ​ല്‍ സീ​സ​ണ്‍ നാ​ലി​ന്‍റെ പ്ര​ച​ര​ണാ​ര്‍​ഥം കോ​ഴി​ക്കോ​ട് ബീ​ച്ചി​ല്‍​നി​ന്ന് ബേ​പ്പൂ​ര്‍ ബീ​ച്ച് വ​രെ സം​ഘ​ടി​പ്പി​ച്ച മി​നി മാ​ര​ത്ത​ണി​ല്‍ പു​രു​ഷ വി​ഭാ​ഗ​ത്തി​ല്‍ വ​യ​നാ​ട് സ്വ​ദേ​ശി അ​ജ്മ​ലും വ​നി​താ വി​ഭാ​ഗ​ത്തി​ല്‍ പാ​ല​ക്കാ​ട് സ്വ​ദേ​ശി ജി. ​ജി​ന്‍​സി​യും ജേ​താ​ക്ക​ളാ​യി. പു​രു​ഷ വി​ഭാ​ഗ​ത്തി​ല്‍ മ​നോ​ജ് (പാ​ല​ക്കാ​ട്), ഷി​ബി​ന്‍ (കോ​ട്ട​യം) എ​ന്നി​വ​രും വ​നി​ത വി​ഭാ​ഗ​ത്തി​ല്‍ അ​ഞ്ജു മു​രു​ക​ന്‍ (ഇ​ടു​ക്കി), ആ​ദി​ത്യ (ചാ​ത്ത​മം​ഗ​ലം) എ​ന്നി​വ​രും യ​ഥാ​ക്ര​മം ര​ണ്ടും മൂ​ന്നും സ​മ്മാ​ന​ങ്ങ​ള്‍ നേ​ടി. ഓ​രോ വി​ഭാ​ഗ​ത്തി​ലും ആ​ദ്യ മൂ​ന്നു സ്ഥാ​ന​ക്കാ​ര്‍​ക്ക് 7000 രൂ​പ, 5000 രൂ​പ, 3000 രൂ​പ എ​ന്നി​ങ്ങ​നെ കാ​ഷ് പ്രൈ​സും മെ​ഡ​ലു​ക​ളും സ​മ്മാ​നി​ച്ചു.

കോ​ഴി​ക്കോ​ട് ബീ​ച്ചി​ല്‍ വ​ച്ച് രാ​വി​ലെ 6.40 ഓ​ടെ മി​നി മാ​ര​ത്ത​ണ്‍ മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ് ഫ്‌​ളാ​ഗ് ഓ​ഫ് ചെ​യ്തു. ആ​വേ​ശ​ക​ര​മാ​യ മ​ത്സ​ര​ത്തി​ല്‍ 500ല​ധി​കം കാ​യി​ക​താ​ര​ങ്ങ​ളാ​ണ് പ​ങ്കെ​ടു​ത്ത​ത്. മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സും മി​നി മാ​ര​ത്ത​ണി​ന്‍റെ ഭാ​ഗ​മാ​യി ഓ​ടി​യ​ത് മ​റ്റു​ള്ള​വ​ര്‍​ക്ക് ആ​വേ​ശ​മാ​യി. 140 പു​രു​ഷ​ന്‍​മാ​രും 20 സ്ത്രീ​ക​ളും ബേ​പ്പൂ​ര്‍ ബീ​ച്ചി​ലെ ഫി​നി​ഷിം​ഗ് പോ​യി​ന്‍റി​ലെ​ത്തി മി​നി മാ​ര​ത്ത​ണ്‍ പൂ​ര്‍​ത്തീ​ക​രി​ച്ചു.

ഫ്‌​ളാ​ഗ് ഓ​ഫ് ച​ട​ങ്ങി​ല്‍ ജി​ല്ലാ സ്‌​പോ​ര്‍​ട്‌​സ് കൗ​ണ്‍​സി​ല്‍ പ്ര​സി​ഡ​ന്‍റ് ഒ. ​രാ​ജ​ഗോ​പാ‌​ല്‍, വൈ​സ് പ്ര​സി​ഡ​ന്‍റ് ഡോ. ​റോ​യ് വി. ​ജോ​യ്, സെ​ക്ര​ട്ട​റി പ്ര​പു പ്രേ​മ​നാ​ഥ്, ഡി​ടി​പി​സി സെ​ക്ര​ട്ട​റി ഡോ. ​ടി നി​ഖി​ല്‍ ദാ​സ് തു​ട​ങ്ങി​യ​വ​ര്‍ സം​ബ​ന്ധി​ച്ചു.