സ്നേഹത്തിന്റെ മധുരക്കട തുറന്ന് കാരശേരി സ്കൂളിൽ പലഹാര മേള
1489279
Sunday, December 22, 2024 8:10 AM IST
മുക്കം: സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം ഉയർത്തി മധുരം വിതരണം ചെയ്ത് കാരശേരി എച്ച്എൻസികെഎംഎയുപി സ്കൂൾ വിദ്യാർഥികൾ. ക്രിസ്മസ് ആഘോഷത്തോടനുബന്ധിച്ചാണ് സ്വാദ് എന്ന പേരിൽ പലഹാരമേള സംഘടിപ്പിച്ചത്.
വിദ്യാർഥികൾ വീടുകളിൽ നിർമിച്ച പലഹാരങ്ങൾക്ക് പുറമെ സ്കൂളിൽ സ്നേഹക്കട തുറന്നു. തത്സമയം പലഹാരങ്ങൾ പാചകം ചെയ്ത് വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും വിതരണം ചെയ്തു. ക്രിസ്മസ് അപ്പൂപ്പന്റെ വേഷം ധരിച്ചും ക്രിസ്മസിനെക്കുറിച്ച് ക്വിസ് മത്സരം നടത്തിയും സ്കൂൾ റേഡിയോ സ്റ്റേഷൻ വഴി കഥകളും ക്രിസ്മസ് വിശേഷങ്ങളും പങ്കുവച്ചും വിദ്യാർഥികൾ ആഘോഷത്തിൽ പങ്കുചേർന്നു. ഹെഡ്മാസ്റ്റർ എൻ.എ. അബ്ദുസലാം പലഹാരമേള ഉദ്ഘാടനം ചെയ്തു.