ബധിര കത്തോലിക്ക കൂട്ടായ്മ ക്രിസ്മസ് ആഘോഷിച്ചു
1489339
Monday, December 23, 2024 2:55 AM IST
സുൽത്താൻ ബത്തേരി: വയനാട് റീജിയണ്‍ ബധിര കത്തോലിക്ക കൂട്ടായ്മയുടെ ക്രിസ്മസ് ആഘോഷം അസംപ്ഷൻ ഫൊറോന ദേവാലയത്തിൽ നടത്തി. ദിവ്യബലി അർപ്പിച്ചു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്നു 23 പേർ പങ്കെടുത്തു. ആഘോഷത്തിനെത്തിയവരെ ഫൊറോന വികാരി ഫാ.തോമസ് മണക്കുന്നേലിന്റെ നേതൃത്വത്തിൽ സ്വീകരിച്ചു.
തലശേരി അതിരൂപതയിലെ ബധിരസമൂഹത്തിനുവേണ്ടി പ്രവർത്തിക്കുന്ന ആദം മിനിസ്ട്രി ഡയറക്ടർ ഫാ.പ്രിയേഷ് കളരിമുറിയിൽ, ഫാ.ജെറി ഓണംപള്ളി എന്നിവർ തിരുകർമങ്ങൾക്ക് നേതൃത്വം നൽകി.