75 -ാം വാർഷികമാഘോഷിക്കുന്ന വിദ്യാലയത്തിന് പൂർവ വിദ്യാർഥികളുടെ കൈത്താങ്ങ്
1489351
Monday, December 23, 2024 2:55 AM IST
മുക്കം: ഒരു നാടിനാകെ അക്ഷരവെളിച്ചം പകർന്ന് 75 വർഷമായി തല ഉയർത്തി നിൽക്കുന്ന പൊതു വിദ്യാലയത്തിന് പൂർവവിദ്യാർഥികളുടെ കൈത്താങ്ങ്. 75-ാം വാർഷികത്തിന്റെ ഭാഗമായി മൂന്ന് മാസക്കാലം വിവിധ പരിപാടികൾ സംഘടിപ്പിക്കുന്ന പന്നിക്കോട് എയുപി സ്കൂളിനാണ് 2003 ബാച്ച് വിദ്യാർഥികളുടെ നേതൃത്വത്തിൽ സ്പോർട്സ് ഉപകരണങ്ങളും ധനസഹായവുംനൽകിയത്.
സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പിടിഎ പ്രസിഡന്റ് ബഷീർ പാലാട്ട്, പ്രധാനാധ്യാപിക പി.എം. ഗൗരി, പൂർവ വിദ്യാർഥി സംഘടന പ്രസിഡന്റ് ടി.കെ. ജാഫർ എന്നിവർക്ക് ബാച്ച് പ്രതിനിധികളായ സലാഹുദ്ധീൻ, ജിഷാദ് പരപ്പിൽ, ടോമി, റൂബിയ എന്നിവർ ഉപകരണങ്ങളും തുകയും കൈമാറി. സ്കൂൾ മാനേജർ സി. കേശവൻ നമ്പൂതിരി പരിപാടി ഉദ്ഘാടനം ചെയ്തു. അശ്വിൻ, ഫസ്ല യാസർ, റുക്സാന, സൈനുൽ ആബിദ്, ഷിജിൻ, മുഹ്സിന, മുൻഷിറ, സി. ഫസൽ ബാബു, പി.കെ. ഹഖീം കളൻതോട്, റസീന മജീദ്, പി.പി. റസ്ല തുടങ്ങിയവർ പ്രസംഗിച്ചു.