വില്ലേജ് ഓഫീസ് ധർണ നടത്തി
1489278
Sunday, December 22, 2024 8:10 AM IST
പേരാമ്പ്ര: അശാസ്ത്രീയമായ വാർഡ് വിഭജനത്തിനെതിരെയും വൈദ്യുതി ചാർജ് വർദ്ധനവിനെതിരെയും ചങ്ങരോത്ത് പഞ്ചായത്ത് യുഡിഎഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പാലേരി വില്ലേജ് ഓഫീസിനു മുന്നിൽ ധർണ നടത്തി. കെപിസിസി ജനറൽ സെക്രട്ടറി പി.എം. നിയാസ് ഉദ്ഘാടനം ചെയ്തു.
യുഡിഎഫ് പഞ്ചായത്ത് ചെയർമാൻ ആനേരി നസീർ അധ്യക്ഷത വഹിച്ചു. ലീഗ് നേതാവ് എസ്.പി കുഞ്ഞമ്മത് മുഖ്യ പ്രഭാഷണം നടത്തി. മൂസ കോത്തമ്പ്ര, ഡിസിസി സെക്രട്ടറമാരായ ഇ.വി. രാമചന്ദ്രൻ, കെ.കെ. വിനോദൻ, മണ്ഡലം പ്രസിഡന്റ് വി.പി. ഇബ്രാഹിം, ടി.പി. ചന്ദ്രൻ, ഇ. ടി.സരീഷ്, എൻ. പി വിജയൻ, എസ്. സുനന്ദ്, ശിഹാബ് കന്നാട്ടി, പ്രകാശൻ കന്നാട്ടി, കെ.വി. രാഘവൻ, ഇ.വി. ശങ്കരൻ, സൗഫി താഴെകണ്ടി, വഹീദ പാറേമ്മൽ, സൈറാബാനു, യുഡിഎഫ് പഞ്ചായത്ത് കൺവീനർ പുതുക്കോട്ട് രവീന്ദ്രൻ എന്നിവർ പ്രസംഗിച്ചു.