നാഷണൽ സോഫ്റ്റ്ബേസ്ബോൾ കേരള ടീമിന് യാത്രയയപ്പ് നൽകി
1489286
Sunday, December 22, 2024 8:10 AM IST
വേനപ്പാറ: തെലുങ്കാനയിലെ ബെല്ലംപള്ളിയിൽ നടക്കുന്ന സബ്ജൂണിയര്‍ നാഷണൽ സോഫ്റ്റ്ബേസ്ബോൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന കേരള ടീമിലെ അംഗങ്ങൾക്ക് വേനപ്പാറ ഹോളി ഫാമിലി ഹൈസ്കൂളിൽ യാത്രയയപ്പ് നൽകി.
സ്കൂളിൽ നിന്നും കേരള ടീമിലേക്ക് സെലക്ഷൻ ലഭിച്ച എബിൻ എം ജോജൻ, എസ്.അബിക്സൻ, ദേവ് കൃഷ്ണ, മുഹമ്മദ് ഹിദാഷ്, അഭിനന്ദ് ഗിരീഷ്, എം അഭിനവ്, എ.പി. മുഹമ്മദ് ഷാമിൽ, പി.വി. അഭിനവ്, കെ.മുഹമ്മദ് ഷാമിൽ, കായിക അദ്ധ്യാപകൻ പി.എം. എഡ്വേർഡ് എന്നിവരെ ആദരിക്കുന്ന ചടങ്ങ് സോഫ്റ്റ്ബേസ്ബോൾ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ഗിരീഷ് ജോൺ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ റവ. ഫാ. സ്കറിയ മങ്കരയിൽ അധ്യക്ഷതവഹിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് റീജാ വി. ജോൺ, പ്രിൻസിപ്പാൾ ലീന വർഗീസ്, യു.പി. സ്കൂൾ ഹെഡ്മാസ്റ്റർ ജെയിംസ് ജോഷി, സ്റ്റാഫ് സെക്രട്ടറി ജോണി കുര്യൻ എന്നിവർ പ്രസംഗിച്ചു.