ഹോളി ഫാമിലി യുപി സ്കൂളിൽ ക്രിസ്മസ് ആഘോഷിച്ചു
1489347
Monday, December 23, 2024 2:55 AM IST
പടത്തുകടവ്: ചങ്ങരോത്ത് ഹോളി ഫാമിലി യുപി സ്കൂളിൽ വിവിധ പരിപാടികളോടെ ക്രിസ്മസ് ആഘോഷിച്ചു. സ്കൂൾ മാനേജർ ഫാ. ഫ്രാൻസീസ് വെള്ളമ്മാക്കൽ ഉദ്ഘാടനം ചെയ്തു. ക്രിസ്മസ് കരോൾ, ക്രിസ്മസ്പാപ്പാ, കേക്ക് മുറിക്കൽ, ക്രിസ്മസ് ട്രീ, കുട്ടികളുടെ വിവിധ കലാപരിപാടികൾ എന്നിവ നടത്തി. പ്രധാനാധ്യാപകൻ ഷിബു മാത്യു, പിടിഎ പ്രസിഡന്റ് അജോഷ് ജോസ്, എംപിടിഎ പ്രസിഡന്റ് നീതു രാജേഷ്, അധ്യാപകരായ സിജു ജോസ്, കെ.കെ. വിനോദൻ, സിസ്റ്റർ ജിജി ജോർജ്, സിനോജ് കുര്യൻ, അഭിലാഷ് കെ. ബാബു, നിവാന റോസ്, ഹെൽഡ ജോസ്, അമീറ്റ ജേക്കബ് എന്നിവർ പരിപാടികൾക്ക് നേതൃത്വം കൊടുത്തു.