ശ്രദ്ധേയമായി കൂടരഞ്ഞിയിലെ കര്‍ഷക ഗ്രാമസഭ
1489624
Tuesday, December 24, 2024 5:53 AM IST
കൂടരഞ്ഞി: തദ്ദേശ സ്വയംഭരണ വകുപ്പും കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പും സംയുക്തമായി കൂടരഞ്ഞിയില്‍ കര്‍ഷകര്‍ക്കായി നടത്തിയ കര്‍ഷകസഭ ശ്രദ്ധേയമായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് മേരി തങ്കച്ചന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സഭ ലിന്റോ ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്തു.
കാര്‍ഷിക മേഖലയില്‍ മുന്നേറുന്നതിന് കര്‍ഷക ഗ്രാമസഭയിലെ നിര്‍ദേശങ്ങള്‍ സഹായകമാണെന്ന് എംഎല്‍എ അഭിപ്രായപ്പെട്ടു. വികേന്ദ്രീകൃതാസൂത്രണ സംസ്ഥാനതല കോ ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ യോഗ തീരുമാനപ്രകാരമാണ് കര്‍ഷക സഭ സംഘടിപ്പിച്ചത്. പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് വി.എസ്. രവീന്ദ്രന്, ക്ഷേമകാര്യ ചെയര്‍പേഴ്സണ്‍ റോസ്ലി ജോസ്, വാര്‍ഡ് മെമ്പര്‍മാരായ ബോബി ഷിബു, എല്‍സമ്മ ജോര്‍ജ്, ജെറീന റോയ്, സീന ബിജു, ബിന്ദുജയന്‍ ബാബു മൂട്ടോളി, ജോണി വാളിപ്ലാക്കല്‍, ജോസ് തോമസ് മാവറ, മോളി തോമസ്, ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ ജിജി കട്ടക്കയം, കാര്‍ഷിക വികസന സമിതി അംഗം കെ.എം അബ്ദുറഹ്മാന്, കൃഷി ഓഫീസര്‍ ഷബീര്‍ അഹമ്മദ്, സീനിയര്‍ കൃഷി അസിസ്റ്റന്റ് അനൂപ് വി. രാമദാസന് എന്നിവര്‍ പ്രസംഗിച്ചു.