മൂ​ര്‍​ക്ക​നാ​ട്: ന്യൂ​ന​പ​ക്ഷ വി​ക​സ​ന ഫി​നാ​ന്‍​സ് കോ​ര്‍​പ്പ​റേ​ഷ​ന്‍ വ​ഴി ക്ഷീ​ര മേ​ഖ​ല​യി​ല്‍ പു​തു സം​രം​ഭ​ങ്ങ​ള്‍ തു​ട​ങ്ങാ​നും ക​ന്നു​കാ​ലി​ക​ളെ വാ​ങ്ങു​ന്ന​തി​നും വാ​യ്പ​ക​ള്‍ അ​നു​വ​ദി​ക്കു​മെ​ന്ന് ന്യൂ​ന​പ​ക്ഷ ക്ഷേ​മ കാ​യി​ക വ​കു​പ്പു​മ​ന്ത്രി വി.​അ​ബ്ദു​റ​ഹി​മാ​ന്‍. മ​ല​പ്പു​റം ജി​ല്ല​യി​ലെ മൂ​ര്‍​ക്ക​നാ​ട് ആ​രം​ഭി​ക്കു​ന്ന മി​ല്‍​മ മി​ല്‍​ക്ക് പൗ​ഡ​ര്‍ ഫാ​ക്ട​റി​യു​ടെ​യും മ​ല​പ്പു​റം ഡ​യ​റി​യു​ടെ​യും ഉ​ദ്ഘാ​ട​ന​ത്തി​ന് മു​ന്നോ​ടി​യാ​യു​ള്ള അ​ഗ്രി ഡ​യ​റി ഫെ​സ്റ്റ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. മി​ല്‍​മ മി​ല്‍​ക്ക് പൗ​ഡ​ര്‍ ഫാ​ക്ട​റി കേ​ര​ള​ത്തി​ന് അ​ഭി​മാ​ന​വും രാ​ജ്യ​ത്തി​ന് മു​ത​ല്‍​ക്കൂ​ട്ടു​മാ​ണ്. കേ​ര​ള​ത്തി​ലെ സ​ഹ​ക​ര​ണ മേ​ഖ​ല​യു​ടെ വ​ള​ര്‍​ച്ച​യു​ടെ പ​ട​വു​ക​ളാ​ണ് ഇ​തി​ലൂ​ടെ വ്യ​ക്ത​മാ​കു​ന്ന​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

ച​ട​ങ്ങി​ല്‍ മ​ഞ്ഞ​ളാം​കു​ഴി അ​ലി എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നാ​ട​ന്‍ പ​ശു​ക്ക​ളു​ടെ പ്ര​ദ​ര്‍​ശ​ന​ത്തി​ന്‍റെ​യും ഭ​ക്ഷ്യ​മേ​ള​യു​ടെ​യും ഉ​ദ്ഘാ​ട​നം മി​ല്‍​മ മ​ല​ബാ​ര്‍ മേ​ഖ​ലാ യൂ​ണി​യ​ന്‍ ചെ​യ​ര്‍​മാ​ന്‍ മ​ണി വി​ശ്വ​നാ​ഥും ക​ലാ​സ​ന്ധ്യ​യു​ടെ ഉ​ദ്ഘാ​ട​നം മി​ല്‍​മ ചെ​യ​ര്‍​മാ​ന്‍ കെ.​എ​സ്. മ​ണി​യും നി​ര്‍​വ​ഹി​ച്ചു. മി​ല്‍​മ ഭ​ര​ണ സ​മി​തി അം​ഗ​ങ്ങ​ളാ​യ പി. ​ശ്രീ​നി​വാ​സ​ന്‍, പി.​പി. നാ​രാ​യ​ണ​ന്‍, മ​ല​ബാ​ര്‍ മി​ല്‍​മ ഭ​ര​ണ സ​മി​തി അം​ഗ​ങ്ങ​ളാ​യ കെ.​കെ. അ​നി​ത, എ​സ്. സ​നോ​ജ്, കെ. ​ചെ​ന്താ​മ​ര, വി.​വി. ബാ​ല​ച​ന്ദ്ര​ന്‍, ടി.​പി. ഉ​സ്മാ​ന്‍, പി.​ടി. ഗി​രീ​ഷ് കു​മാ​ര്‍, കെ. ​സു​ധാ​ക​ര​ന്‍, സ്വാ​ഗ​ത​സം​ഘം വൈ​സ് ചെ​യ​ര്‍​മാ​ന്‍​മാ​രാ​യ കെ. ​രാ​ജ​ഗോ​പാ​ല്‍, സ​ലീ​ന, മ​ല​ബാ​ര്‍ മി​ല്‍​മ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ കെ.​സി.​ജെ​യിം​സ്, എം​ആ​ര്‍​ഡി​എ​ഫ് സി​ഇ​ഒ ജോ​ര്‍​ജ്കു​ട്ടി ജേ​ക്ക​ബ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

പ​ര​മ്പ​രാ​ഗ​ത കൃ​ഷി രീ​തി​ക​ള്‍, കാ​ര്‍​ഷി​ക ഉ​പ​ക​ര​ണ​ങ്ങ​ള്‍, പ​ര​മ്പ​രാ​ഗ​ത വ്യ​വ​സാ​യ​ങ്ങ​ള്‍ എ​ന്നി​വ​യെ​ക്കു​റി​ച്ച് പു​തു​ത​ല​മു​റ​യ്ക്ക് അ​റി​വു​പ​ക​രു​ന്ന​താ​ണ് അ​ഗ്രി ഡെ​യ​റി ഫെ​സ്റ്റ്. നാ​ട​ന്‍ പ​ശു​ക്ക​ളു​ടെ പ്ര​ദ​ര്‍​ശ​നം, ഭ​ക്ഷ്യ​മേ​ള, ക​ലാ​സ​ന്ധ്യ എ​ന്നി​വ​യും അ​ഗ്രി ഡെ​യ​റി ഫെ​സ്റ്റി​ന്റെ ഭാ​ഗ​മാ​ണ്. മി​ല്‍​മ​യും സ​ഹോ​ദ​ര സ്ഥാ​പ​ന​മാ​യ മ​ല​ബാ​ര്‍ റൂ​റ​ല്‍ ഡ​വ​ല​പ്പ്മെ​ന്റ് ഫൗ​ണ്ടേ​ഷ​നും ചേ​ര്‍​ന്നാ​ണ് ഫെ​സ്റ്റ് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. 115 ത​രം കാ​ര്‍​ഷി​ക ഉ​പ​ക​ര​ണ​ങ്ങ​ള്‍ മേ​ള​യി​ല്‍ പ്ര​ദ​ര്‍​ശി​പ്പി​ക്കു​ന്നു​ണ്ട്. മു​ള​കൊ​ണ്ടും ക​യ​ര്‍​കൊ​ണ്ടും നി​ര്‍​മി​ക്കു​ന്ന പ​ര​മ്പ​രാ​ഗ​ത ഉ​ത്പ്പ​ന്ന​ങ്ങ​ളു​ടെ നി​ര്‍​മാ​ണം, ക​ര​കൗ​ശ​ല വ​സ്തു​ക്ക​ളു​ടെ നി​ര്‍​മാ​ണം, വ​സ്ത്രം നെ​യ്യ​ല്‍, നൂ​ല്‍​നൂ​ല്‍​പ്പ്, മ​ണ്‍​ക​ല നി​ര്‍​മാ​ണം എ​ന്നി​വ​യെ​ല്ലാം മേ​ള​യി​ല്‍ കാ​ണാം. അ​ഗ്രി ഫെ​സ്റ്റി​ന്റെ ഭാ​ഗ​മാ​യ ഭ​ക്ഷ്യ​മേ​ള കേ​ര​ള​ത്തി​ന്റെ ത​ന​ത് വി​ഭ​വ​ങ്ങ​ള്‍ ഒ​രു​ക്കി​യു​ള്ള​താ​ണ്. കേ​ര​ള​ത്തി​ന്റെ ത​ന​ത് ഭ​ക്ഷ്യ ഇ​ന​ങ്ങ​ളു​ടെ രു​ചി ഏ​വ​രി​ലേ​ക്കും എ​ത്തി​ക്കു​ന്ന വി​ധ​ത്തി​ല്‍ വൈ​വി​ധ്യ​മാ​ര്‍​ന്ന സ്റ്റാ​ളു​ക​ള്‍ മേ​ള​യി​ല്‍ ഒ​രു​ക്കി​യി​ട്ടു​ണ്ട്.