കലോത്സവം വേദികളില്‍ ഇന്ന്
1480747
Thursday, November 21, 2024 6:13 AM IST
റവന്യു ജില്ലാ കലോത്സവം രണ്ടാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ വേദി ഒന്ന് മലബാര്‍ ക്രിസ്ത്യന്‍ കോളജില്‍ ( വൈക്കം മുഹമ്മദ് ബഷീര്‍ ) ഹൈസ്കൂള്‍ വിഭാഗം സംഘനൃത്തത്തോടെ മത്സരങ്ങള്‍ ആരംഭിക്കും. വേദി രണ്ട് സാമൂരിയന് സ്കൂളില്‍ (എ. ശാന്തകുമാര്‍) ഹൈസ്കൂള്‍ വിഭാഗം നാടകം അരങ്ങേറും. വേദി മൂന്ന് അച്യുതന് ഗേള്‍സ് എച്ച് എസ് എസ് (എസ്കെ പൊറ്റക്കാട്) ഹയര്‍സെക്കന്‍ഡറി, ഹൈസ്കൂള്‍,യുപി വിഭാഗം (ആണ് )(പെണ്) ഓട്ടന്തുള്ളല് അരങ്ങേറും. വേദി നാലില്‍ സാമൂതിരി എച്ച്എസ്എസ്(പി വത്സല) ഹൈസ്കൂള്‍ വിഭാഗം സംഘഗാനം, വന്ദേമാതരം,ഗാനാലാപനം (ആണ് ) ഗാനാലാപനം (പെണ് ) എന്നിവ നടക്കും. വേദി അഞ്ച് സെന്റ് മൈക്കിള്‍സ് വെസ്റ്റിഹില്ലില്‍( യുഎ ഖാദര്‍ ) ഹയര്‍സെക്കന്‍ഡറി, ഹൈസ്കൂള്‍ വിഭാഗം ഭരതനാട്യം(പെണ്) അരങ്ങേറുമ്പോള്‍ വേദി ആറ് ആഗ്ലോ ഇന്ത്യന്‍ ഗേള്‍സ് എച്ച് എസ് എസ്(പുനത്തില്‍ കുഞ്ഞബ്ദുള്ള) ഹൈസ്കൂള്‍, ഹയര്‍സെക്കന്‍ഡറി വിഭാഗം സ്കിറ്റ് ഇംഗ്ലീഷ് നടക്കും. വേദി ഏഴ് ബി എം എച്ച് എസ് എസില്‍ (എന്‍.എന്‍. കക്കാട്) യുപി, ഹൈസ്കൂള്‍ വിഭാഗം കുച്ചിപ്പുടി നടക്കും. വേദി എട്ട് പ്രൊവിഡന്‍സ് എച്ച് എസ് എസില്‍(എം.പി. വീരേന്ദ്രകുമാര്‍) യു.പി., ഹൈസ്കൂള്‍, ഹയര്‍സെക്കന്‍ഡറിവിഭാഗം വട്ടപ്പാട്ട്(ആണ്) ഒപ്പന എന്നിവ നടക്കും.
വേദി ഒമ്പത് പ്രൊവിഡന്‍സ് എല്‍ പി സ്കൂളില്‍ (കെ.ടി. മുഹമ്മദ്) ഹൈസ്കൂള്‍, ഹയര്‍സെക്കൻഡറി വിഭാഗം കോല്‍ക്കളി (ആണ്) നടക്കും. വേദി പത്തില്‍ സെന്റ് ആഞ്ചലോസ് യുപിഎസ്( എന്‍ പി മുഹമ്മദ്) യു പി, ഹൈസ്കൂള്‍, ഹയര്ഹയര്സെക്കന്ഡറി വിഭാഗം പ്രസംഗം മലയാളം നടക്കും. വേദി പതിനൊന്നില്‍ ഗണപത് ബോയ്സ് ഹാള്‍(കുഞ്ഞുണ്ണി മാസ്റ്റര്‍)യുപി, ഹയര്സെക്കന്ഡറിവിഭാഗംകാഥാകഥനം, പദ്യം ചൊല്ലല്‍, (ആണ്‍പെണ്‍ എന്നിവ നടക്കും. വേദി പന്ത്രണ്ട് ജി എച്ച് എസ് എസ് നടക്കാവില്‍(ഗിരീഷ് പുത്തഞ്ചേരി) ഹൈസ്കൂള്‍, ഹയര്ഹയര്സെക്കന്ഡറി വിഭാഗം ശാസ്തീയ സംഗീതം (ആണ്)(പെണ്)എന്നിവ നടക്കും.