കോണ്‍ഗ്രസ് പ്രതിഷേധിച്ചു
1546784
Wednesday, April 30, 2025 5:54 AM IST
എടക്കര: പഹൽഗാം ഭീകരാക്രമണത്തിനെതിരേ മരുത മണ്ഡലം കോണ്‍ഗ്രസിന്റെ നേതൃത്വത്തിൽ മെഴുകുതിരി കത്തിച്ച് പ്രതിഷേധവും ഭീകരവാദ വിരുദ്ധ പ്രതിജ്ഞയും നടത്തി. എടക്കര ബ്ലോക്ക് കോണ്‍ഗ്രസ് സെക്രട്ടറി അസീസ് പുളിയഞ്ചാലി ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് സി.യു. ഏലിയാസ് അധ്യക്ഷത വഹിച്ചു. കെ.പി. ബിജീഷ് ഭീകരവാദ വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് മാഹിർ മരുത, മണ്ഡലം സെക്രട്ടറിമാരായ പറന്പൻ മഹ്മൂദ്, എ.പി. അഹമ്മദ്കുട്ടി, ജയദേവൻ, റെജി കാഞ്ഞിരത്തിങ്കൽ, വാർഡ് അംഗം മൂപ്ര സൈതലവി, മോഹൻ കളത്തിൽ, മോഹൻദാസ്, ഫിറോസ് കല്ലിങ്ങൽ, പി.പി. അഷ്റഫ്, അൻവർ നാരോക്കാവ് എന്നിവർ പ്രസംഗിച്ചു.