കാട്ടുപന്നി സ്കൂട്ടറിലിടിച്ച് യാത്രക്കാരന് പരിക്ക്
1546597
Tuesday, April 29, 2025 7:23 AM IST
കരുവാരകുണ്ട്: കാട്ടുപന്നി സ്കൂട്ടറിലിടിച്ച് യാത്രക്കാരന് പരിക്കേറ്റു. കൽവെട്ടിക്കുരൽ ഇസ്ഹാഖ് തയ്യിലിനാണ് പരിക്കേറ്റത്. ഇന്നലെ രാത്രി ഏഴിന് കേരള സ്കൂളിന്റെ മുൻവശത്തു നിന്നാണ് പന്നിയുടെ ആക്രമണം ഉണ്ടായത്. ഇസ്ഹാഖിന്റെ കൈക്കും കാലിനും പരിക്കേറ്റിട്ടുണ്ട്. ഇദ്ദേഹം യാത്ര ചെയ്ത സ്കൂട്ടറിന്റെ മുൻവശം തകർന്നു.