യുവാവിന് വെടിയേറ്റ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ
1546589
Tuesday, April 29, 2025 7:22 AM IST
പാണ്ടിക്കാട്: ചെന്പ്രശേരി കൊറത്തി തൊടിയിലെ ഉത്സവവുമായി ബന്ധപ്പെട്ട് യുവാവിന് വെടിയേറ്റ സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. കൊടശേരി സ്വദേശി നീലേങ്ങോടൻ മിഥുലാജി(33) നെയാണ് പാണ്ടിക്കാട് പോലീസ് ബംഗളുരൂ എയർപോർട്ടിൽ നിന്ന് പിടികൂടിയത്.
വിദേശത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 16 ആയി. മാർച്ച് 21 നാണ് കേസിനാസ്പദമായ സംഭവം. ഉത്സവത്തിനിടെയുണ്ടായ സംഘർഷം എയർഗണ്‍ ഉപയോഗിച്ചുള്ള വെടിവയ്പിലാണ് കലാശിച്ചത്. ചെന്പ്രശേരി സ്വദേശി നെല്ലേങ്ങര ലുഖ്മാനാണ് വെടിയേറ്റത്. ഒന്നാം പ്രതിയായ മുന്തിരി റഫീഖ് ഉൾപ്പടെ 15 പേരെ നേരത്തെ തന്നെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മിഥുലാജിനെ പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.