സമഗ്ര പച്ചക്കറി ഉത്പാദനത്തിന് പരിശീലനം നൽകി
1546587
Tuesday, April 29, 2025 7:22 AM IST
കരുവാരകുണ്ട്: പച്ചക്കറി കൃഷിയിൽ സ്വയംപര്യാപ്തത കൈവരിക്കാനായി വിവിധ വകുപ്പുകളുടെ സഹകരണത്തോടെ കൃഷി വകുപ്പ് നടപ്പാക്കുന്ന സമഗ്ര പച്ചക്കറി ഉത്പാദന യജ്ഞം പദ്ധതിയുമായി ബന്ധപ്പെട്ട് കർഷകർക്കും ജനപ്രതിനിധികൾക്കും അവബോധ, പരിശീലന പരിപാടി സംഘടിപ്പിച്ചു.
ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും നേതൃത്വത്തിൽ നടന്ന പരിപാടി കരുവാരകുണ്ട് പഞ്ചായത്ത് പ്രസിഡന്റ് വി.എസ് പൊന്നമ്മ ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ സിഡിഎസ് പ്രസിഡന്റ് ബിന്ദു ജോസ് അധ്യക്ഷത വഹിച്ചു. കരുവാരകുണ്ട് കൃഷി ഓഫീസർ ആഫിയ പദ്ധതി വിശദീകരിച്ചു. ആസൂത്രണ സമിതി ഉപാധ്യക്ഷൻ കെ.കെ. ജെയിംസ്, ഷീബ പള്ളിക്കുത്ത്, വാർഡ് അംഗങ്ങളായ പ്രമീള, സ്മിത അനിൽകുമാർ, ടി.പി. അറുമുഖൻ, പി. നുഅമാൻ, കാർഷിക വികസന സമിതി അംഗങ്ങളായ ബേബി കല്ലിടുക്കിയിൽ, ഷൗക്കത്തലി വള്ളിൽ, ടി.എം. രാജു എന്നിവർ പ്രസംഗിച്ചു.