വേട്ടേക്കോട് ഖരമാലിന്യം നീക്കൽ; ആദ്യ ലോഡ് കയറ്റി അയച്ചു
1546776
Wednesday, April 30, 2025 5:47 AM IST
മഞ്ചേരി: മഞ്ചേരി നഗരസഭയുടെ ഉടമസ്ഥതയിൽ വേട്ടേക്കോടുള്ള ട്രഞ്ചിംഗ് ഗ്രൗണ്ടിൽനിന്നും ആദ്യ ലോഡ് മാലിന്യം കയറ്റി അയച്ചു. നഗരസഭാ വൈസ് ചെയർമാൻ വി.പി. ഫിറോസ് ഫ്ളാഗ് ഓഫ് ചെയ്തു. കേരള ഖരമാലിന്യ പരിപാലന പദ്ധതിയുമായി സഹകരിച്ചാണ് (കെഎസ്ഡബ്ല്യുഎംപി) പ്രവൃത്തി നടത്തുന്നത്. നാഗ്പൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന എസ്എംഎസ് കന്പനിയാണ് കരാർ എടുത്തിരിക്കുന്നത്.
സ്ഥിരംസമിതി അധ്യക്ഷരായ റഹീം പുതുക്കൊള്ളി, എൻ.എം. എൽസി, കൗണ്‍സിലർമാരായ ബേബി കുമാരി, മരുന്നൻ മുഹമ്മദ്, എൻ.കെ. ഉമ്മർ ഹാജി, ഹുസൈൻ മേച്ചേരി, വി.സി. മോഹനൻ, നഗരസഭ ക്ലീൻസിറ്റി മാനേജർ ജെ.എ. നുജൂം,
കെഎസ്ഡബ്ല്യുഎംപി ഉദ്യോഗസ്ഥരായ എൽ. ദേവിക, ഡോ. ലതിക, ഇ. വിനോദ് കുമാർ, വി.ആർ. സതീശൻ, ബിറ്റോ ആന്റണി, നഗരസഭ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാരായ സി. രതീഷ്, റിൽജു മോഹൻ, സി. നസ്റുദ്ദീൻ, എൻ. ഷിജി, എം.സി. ആതിര, ടി.കെ. വിസ്മയ തുടങ്ങിയവർ സംബന്ധിച്ചു.