മന്ത്രി കെ.ബി. ഗണേഷ് കുമാറിനെതിരേ പരോക്ഷ വിമർശനവുമായി ആന്റണിരാജു
1546736
Wednesday, April 30, 2025 5:11 AM IST
നിലന്പൂർ: ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാറിനെതിരേ വിമർശനവുമായി മുൻ ഗതാഗത മന്ത്രി ആന്റണി രാജു എംഎൽഎ. കെഎസ്ആർടിസി 50 കോടി ഓവർ ഡ്രാഫ്റ്റ് ഉണ്ടായിരുന്നത് നൂറു കോടിയാക്കിയെന്നും ആന്റണി രാജു.
നിലന്പൂരിൽ നടത്തിയ വാർത്താ സമ്മേളത്തിലാണ് മന്ത്രി ഗണേഷ് കുമാറിനെതിരേ ജനാധിപത്യ കേരളാ കോണ്ഗ്രസ് ലീഡർ ആന്റണിരാജു പരോക്ഷവിമർശനം നടത്തിയത്. വായ്പ ബാധ്യത വർധിപ്പിച്ചാണ് ഇപ്പോൾ ശന്പളം ഒന്നാം തിയതി കൊടുക്കാൻ കഴിയുന്നത്. ഇപ്പോഴുള്ളത് താൽക്കാലിക മുട്ടുശാന്തിയാണ്.
വായ്പാബാധ്യത വർധിപ്പിച്ചത് കെഎസ്ആർടിസിക്ക് അമിതഭാരമാകും.കെഎസ്ആർടിസിയിൽ പുതിയ പദ്ധതികളില്ലെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോൾ വരുമാനം ലഭിക്കുന്ന പദ്ധതികളെല്ലാം താൻ തുടങ്ങിവച്ചതാണ്. കെഎസ്ആർടിസിയെ നിലനിർത്തുന്നത് ആ വരുമാനമാണെന്നും ഡ്രൈവിംഗ് ലൈസൻസിനും ആർസി ബുക്കിനും എണ്ണം നിജപ്പെടുത്തുന്നത് ശരിയല്ലെന്നും ആന്റണി രാജു പറഞ്ഞു.
വിഴിഞ്ഞത്ത് പ്രോട്ടോക്കോൾ പ്രകാരം എല്ലാവരെയും ക്ഷണിച്ചിട്ടുണ്ട്. പ്രതിപക്ഷ നേതാവിനെ വിളിക്കണമെന്ന് നിർബന്ധമില്ലെന്നും അദ്ദേഹം പറഞ്ഞു. വിളിക്കുന്നത് സർക്കാർ ഔദാര്യം മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി.