വിദ്യാർഥികൾക്കായി റോബോട്ടിക്സ് വർക്ക്ഷോപ്പ്
1546781
Wednesday, April 30, 2025 5:53 AM IST
കുറുവ/കൊളത്തൂർ: ചെറുകുളന്പ കെഎസ്കെഎംയുപി സ്കൂളിൽ വിദ്യാർഥികൾക്കായി റോബോട്ടിക്സ് പരിശീലന ക്യാന്പ് സംഘടിപ്പിച്ചു. വിവിധ സ്കൂളുകളിൽ നിന്നായി നൂറിലധികം വിദ്യാർഥികൾ പങ്കെടുത്തു. വിദ്യാർഥികൾ തടസങ്ങൾ തിരിച്ചറിഞ്ഞ് ദിശമാറി സഞ്ചരിക്കുന്ന റോബോ കാർ നിർമിച്ചു.
എറണാകുളം ആസ്ഥാനമായി പ്രവർത്തിക്കുന്ന വെർബോ റോബോട്ടിക്സിലെ മെന്റർമാരായ പി.കെ. കമറുൽ ജമാൽ, എ. അർജുൻ എന്നിവർ ക്ലാസിന് നേതൃത്വം നൽകി. പങ്കെടുത്ത കുട്ടികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.
സർട്ടിഫിക്കറ്റ് വിതരണത്തിന്റെ ഉദ്ഘാടനം മാനേജർ കെ.വി.കെ. ഹാഷിം തങ്ങൾ നിർവഹിച്ചു. ഹെഡ്മാസ്റ്റർ അബ്ദുസമദ് കടന്പോട്ട്, എസ്ആർജി കണ്‍വീനർ എൻ. യൂനുസ് സലീം, ഐടി കോ ഓർഡിനേറ്റർ പി. നിഷാദ്, പിടിഎ പ്രസിഡന്റ് എം.കെ. അബ്ദുൾ ബഷീർ എന്നിവർ പ്രസംഗിച്ചു.