യാത്രയയപ്പ് നൽകി
1546773
Wednesday, April 30, 2025 5:47 AM IST
പെരിന്തൽമണ്ണ: മേലാറ്റൂർ, പെരിന്തൽമണ്ണ സബ്ജില്ലയിലെ സർവീസിൽ നിന്ന് വിരമിക്കുന്ന ഹിന്ദി അധ്യാപകർക്ക് യാത്രയയപ്പ് നൽകി.
ഹിന്ദി അധ്യാപക് മഞ്ചിന്റെ നേതൃത്വത്തിൽ നടന്ന യാത്രയയപ്പ് സമ്മേളനം പെരിന്തൽമണ്ണ എഇഒ കുഞ്ഞിമുഹമ്മദ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന ട്രഷറർ വിനോദ് കുരുവന്പലം അധ്യക്ഷത വഹിച്ചു.
ജില്ലാ വൈസ് പ്രസിഡന്റ് കെ. സത്യനാരായണൻ, ജില്ലാ കമ്മിറ്റി അംഗം രേഖ, സബ്ജില്ലാ ഭാരവാഹികളായ സ്മിത, രാജേഷ് പി. രാജേഷ് കൃഷ്ണൻ, ബീന, യാസിർ, ആശാദേവി, ഉപജില്ലാ പ്രസിഡന്റ് ജി. ശ്രീജ എന്നിവർ പ്രസംഗിച്ചു.
വിരമിക്കുന്ന അധ്യാപകരായ കെ. പ്രകാശൻ, എം.എൻ. റോഷ്നി, എൻ.പി. ഷാഹിദ, പി.എം. ഷൈലജ എന്നിവർക്ക് സ്നേഹോപഹാരം നൽകി.