"പോഷണ്‍ അഭിയാൻ പോഷണ്‍ പക്വട’ സംഘടിപ്പിച്ചു
1546780
Wednesday, April 30, 2025 5:53 AM IST
എടക്കര: വനിത ശിശുവികസന വകുപ്പും ചുങ്കത്തറ പഞ്ചായത്തും സംയുക്തമായി "പോഷണ്‍ അഭിയാൻ പോഷണ്‍ പക്വട 2025’ സംഘടിപ്പിച്ചു. ചുങ്കത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വത്സമ്മ സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. പരിപാടിയുടെ ഭാഗമായി മെഡിക്കൽ ക്യാന്പ്, വളർച്ച നിരീക്ഷണം, പോഷകാഹാര പ്രദർശനം, ബോധവത്കരണ ക്ലാസ് തുടങ്ങിയവ സംഘടിപ്പിച്ചു.
വൈസ് പ്രസിഡന്റ് സൈനബ മാന്പള്ളി അധ്യക്ഷത വഹിച്ചു.
ഐസിഡിഎസ് സൂപ്പർവൈസർ സീന സൂസൻ, മെന്പർമാരായ ഷാജഹാൻ, ബൈജു, ബ്ലോക്ക് മെന്പർ സീനത്ത് എന്നിവർ പ്രസംഗിച്ചു. ചുങ്കത്തറ മെഡിക്കൽ ഓഫീസർ ഡോ. എം.കെ. സൗമ്യ "പോഷകാഹാരത്തിന്റെ പ്രാധാന്യം, സ്ത്രീകളിൽ പ്രധാനമായും കണ്ടുവരുന്ന രോഗങ്ങൾ- അവയുടെ പ്രതിരോധ മാർഗങ്ങൾ' എന്നിവയെക്കുറിച്ച് ക്ലാസെടുത്തു. മെഡിക്കൽ ക്യാന്പിൽ 75 അമ്മമാർ പങ്കെടുത്തു.