ആദരിച്ചു
1546783
Wednesday, April 30, 2025 5:54 AM IST
മങ്കട: മങ്കട ഗ്രാമപഞ്ചായത്ത് പാറപ്പുറം സെന്റർ നന്പർ-14 അങ്കണവാടിയിൽ നിന്ന് വിരമിക്കുന്ന പ്രേമലീല ടീച്ചറെയും ഇന്ത്യൻ ആർമിയിൽ നിന്ന് ഹവിൽദാർ റാങ്കിൽ വിരമിച്ച എം. കൃഷ്ണകുമാറിനെയും ആദരിച്ചു. മഞ്ഞളാംകുഴി അലി എംഎൽഎ പരിപാടി ഉദ്ഘാടനം ചെയ്തു. പ്രേമലീല ടീച്ചറെയും എം. കൃഷ്ണകുമാറിനെയും എംഎൽഎ പൊന്നാടയണിയിച്ച് ആദരിച്ചു. മങ്കട ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ ടി.കെ. ശശീന്ദ്രൻ അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.എ. കരീം മുഖ്യപ്രഭാഷണം നടത്തി. മങ്കട പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. അസ്ക്കറലി, ജില്ലാപഞ്ചായത്ത് മെന്പർ ടി.പി. ആരിസ്, കടന്നമണ്ണ കോവിലകം രവീന്ദ്രനാഥ് രാജ, സി.ജലജ, എം.പി. ഷാജി, സി. കൃഷ്ണകുമാർ,
സി. ജയരാജൻ, കെ. മുഹമ്മദാലി, കെ. സ്വാമിനാഥൻ, അഡ്വ. ഐശ്വര്യ, കെ.പി. പ്രേമലീല ടീച്ചർ, എം. കൃഷ്ണകുമാർ, ടി. നാരായണൻ, പി. ഹരിദാസൻ, കുട്ടി തച്ചന്പത്ത്, ടി.അസീസ്, പി. സദാനന്ദൻ, കെ.സി. രാധാകൃഷ്ണൻ, കെ. ഉമ്മർ, രാമകൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു.