ക്ഷീര സദനത്തിന്റെ താക്കോൽദാനം നടത്തി
1546777
Wednesday, April 30, 2025 5:47 AM IST
മൂത്തേടം: ജില്ലയിലെ മൂത്തേടം സംഘത്തിലെ ക്ഷീരകർഷകയായ റോസമ്മക്ക് അനുവദിച്ച മിൽമ ക്ഷീരസദനത്തിന്റെ താക്കോൽദാനം മിൽമ ചെയർമാൻ കെ.എസ്. മണി നിർവഹിച്ചു. ചടങ്ങിൽ മൂത്തേടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. ഉസ്മാൻ അധ്യക്ഷത വഹിച്ചു.
സംഘത്തിൽ ഏറ്റവും കൂടുതൽ പാൽ അളന്ന കർഷകനെ യൂണിയൻ ഡയറക്ടർ സണ്ണി ജോസഫും ഏറ്റവും പ്രായം കൂടിയ കർഷകനെ യു.സി. മുഹമ്മദ് കോയയും ഏറ്റവും ഗുണമേൻമയുള്ള പാൽ അളന്ന കർഷകനെ ടി. സുഹൈലും ആദരിച്ചു.
മലപ്പുറം ജില്ലാ പിആൻഡ്ഐ യൂണിറ്റ് മേധാവി കെ.എം. ജോർജ് പദ്ധതി വിശദീകരണം നടത്തി. എംആർഡിഎഫ് ഡയറക്ടർ ഏബ്രഹാം വർഗീസ് ധനസഹായ വിതരണം നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് മെന്പർമാരായ അനീഷ് കാറ്റാടി, പി.പി. സലീന റഷീദ്, എ.ടി. റെജി, എഇഡബ്ല്യു ഭരണസമിതി അംഗം ഷീബ ഹസൻ, ടി.ടി. മാത്യു, ഊർമിള കുമാരി എന്നിവർ പ്രസംഗിച്ചു.