യാത്രയയപ്പ് നൽകി
1546594
Tuesday, April 29, 2025 7:23 AM IST
കൊളത്തൂർ: കൊളത്തൂർ പോലീസ് സ്റ്റേഷനിൽ 33 വർഷത്തെ സേവനത്തിനുശേഷം വിരമിക്കുന്ന ജീവനക്കാരി കല്ലുമണിക്ക് യാത്രയപ്പ് നൽകി. എസ്എച്ച്ഒ സജിത്ത് സ്വർണനാണയവും മെമന്റോയും നൽകി ആദരിച്ചു. എസ്ഐ ശങ്കരനാരായണൻ അധ്യക്ഷത വഹിച്ചു.
എസ്ഐമാരായ അശ്വതി, എം.എസ്. രാജേഷ്, എഎസ്ഐ ഗോപി ആനമങ്ങാട്, ജനമൈത്രി ബീറ്റ് ഓഫീസർ കെ. ബൈജു എന്നിവർ പ്രസംഗിച്ചു. ചടങ്ങിൽ കൊളത്തൂർ സ്റ്റേഷനിൽ നിന്ന് സ്ഥലംമാറി പോകുന്ന എസ്എച്ച്ഒ സംഗീത പുനത്തിലിന് മെമന്റോ നൽകി യാത്രയയപ്പ് നൽകി.
എടക്കര: 24 വർഷത്തെ സേവനത്തിനുശേഷം കെഎസ്ഇബിയിൽ നിന്ന് വിരമിക്കുന്ന സബ് എൻജിനിയറും കെഇഇസി ജില്ലാ വൈസ് പ്രസിഡന്റുമായ കെ.കെ. ശ്രീജിത്തിന് നിലന്പൂർ ഡിവിഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. കെപിസിസി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്ത് യാത്രയയപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്തു. ഡിസിസി പ്രസിഡന്റ് വി.എസ്. ജോയ് മെമന്റോ നൽകി ആദരിച്ചു. കൃഷ്ണകുമാർ അധ്യക്ഷത വഹിച്ചു.
കെഇഇസി സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് സിബിക്കുട്ടി ഫ്രാൻസിസ്, പാലൊളി മെഹബൂബ്, എ. ഗോപിനാഥ്, ജോസ് ജോസഫ്, കെഇഇസി ഭാരവാഹികളായ മെൽബിൻ ആന്റണി, വി. സംജീർ, അഷറഫ്, പി. പ്രദീപ്, സാജൻ, സുനിൽ, ശിവദാസ് പാട്ടത്തിൽ തുടങ്ങിയവർ പ്രസംഗിച്ചു.