പോലീസ് സുരക്ഷയിൽ ദേശവരവ് നടന്നു
1546588
Tuesday, April 29, 2025 7:22 AM IST
വണ്ടൂർ: ഏറനാട്ടിലെ പതിനെട്ടര കാവുകളിൽ ഏറ്റവും പ്രധാനപ്പെട്ടതും അതിപുരാതനവുമായ കാപ്പിൽ കരിങ്കാളികാവിലെ താലപ്പൊലി മഹോത്സവത്തിന്റെ സമാപന ചടങ്ങായ ദേശവരവ് ഇത്തവണ നടന്നത് പോലീസിന്റെ വൻ സുരക്ഷാ സാന്നിധ്യത്തിൽ. രണ്ടാംദിനത്തിലെ കൈയാങ്കളിയെ കണക്കിലെടുത്താണ് അവസാനദിവസം സുരക്ഷ വർധിപ്പിച്ചത്. മൂന്ന് ദിവസങ്ങളിലായി നടന്ന പരിപാടി ദേശവരവോടെയാണ് സമാപിച്ചത്. ഉത്സവത്തോടനുബന്ധിച്ച് പ്രത്യേക പൂജകളും ഉണ്ടായിരുന്നു.
നൃത്തനൃത്യങ്ങൾ, തായന്പക, മെഗാ തിരുവാതിര, ചെണ്ടമേളം, നാടൻപാട്ട് എന്നിവ ഉത്സവത്തിന് മാറ്റേകി. ആറ് പ്രദേശങ്ങളിൽ നിന്നുള്ള ദേശവരവും നടന്നു. അന്‍പതിലധികം പോലീസുകാരാണ് ദേശവരവിൽ സുരക്ഷ ഏർപ്പെടുത്തിയത്.