വാഹനാപകടങ്ങളിൽ പരിക്കേറ്റു
1546779
Wednesday, April 30, 2025 5:53 AM IST
പെരിന്തൽമണ്ണ: കരുവാരകുണ്ടിൽ ബൈക്കും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് വെള്ളിയഞ്ചേരി പാലേംപടിയൻ ആസിഫ് (22), പൂപ്പലത്ത് ലോറിയിൽ നിന്ന് വീണ് പൊന്ന്യാകുർശി പട്ടശേരി അമീർഖാൻ (31), വെള്ളിനേഴിയിൽ കാർ മതിലിനു മുകളിലിടിച്ച് വെള്ളിനേഴി തെങ്ങിൻതൊടി മുബീഷ് (29), മുള്ള്യാകുർശിയിൽ ബൈക്കും കാറും കൂട്ടിയിടിച്ച് വേങ്ങൂർ കൊരന്പത്തൊടി മുസ്തഫ(24),
വളാംകുളത്ത് സ്കൂട്ടർ മറിഞ്ഞ് പാലക്കാട് ചിതലി എറവക്കാട് അഭിജിത് (29), നെല്ലായയിൽ ബൈക്കും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് ചെർപ്പുളശേരി വെട്ടിക്കൽതൊടി കമലേഷ് (30), നെല്ലായ പുളിക്കൽ അബൂബക്കർ (42), ആലുങ്ങലിൽ സ്കൂട്ടി മറിഞ്ഞ് അലനല്ലൂർ പനക്കത്തോടൻ ഫാത്തിമത്ത് ഷംന (32),
പൂന്താനത്ത് കാർ മറിഞ്ഞ് കട്ടുപ്പാറ കുന്നത്ത് സഫിയ (54), നാട്യമംഗലം കുറുപ്പത്ത് സമീറ (38), ചേലക്കാട് കുന്നത്ത് സൈനുദ്ദീൻ (43), ഭാര്യ നുസ്റ (35), മണ്ണാർക്കാട് ബൈക്ക് മറിഞ്ഞ് കാരാകുർശി കണ്ടംപാരി ഹസീന (35) എന്നിവരെ പരിക്കുകളോടെ പെരിന്തൽമണ്ണ മൗലാന ആശുപത്രിയിൽ പ്രവേശിപ്പിച്ചു.