മഴയിലും കാറ്റിലും വണ്ടൂരിൽ കനത്ത നാശം
1546592
Tuesday, April 29, 2025 7:23 AM IST
വണ്ടൂർ: വണ്ടൂരിൽ മഴയ്ക്കൊപ്പം വീശിയടിച്ച ശക്തമായ കാറ്റിൽ കനത്ത നാശം. വണ്ടൂർ, വാണിയന്പലം മേഖലയിൽ നിരവധി വീടുകൾക്കു മുകളിൽ മരങ്ങൾ കടപുഴകി വീണ് കേടുപാടുകൾ സംഭവിച്ചു. റോഡുകളിൽ മരങ്ങൾ പൊട്ടിവീണ് ഗതാഗത തടസം നേരിട്ടു.
പലയിടത്തും വൈദ്യുതി ബന്ധം താറുമാറായി. അരമണിക്കൂറിൽ 60 സെന്റിമീറ്റർ മഴയാണ് പ്രദേശത്ത് പെയ്തിറങ്ങിയത്. ട്രോമാകെയർ യൂണിറ്റിലെ പത്തിലധികം അംഗങ്ങളാണ് പൊട്ടിവീണ മരക്കൊന്പുകൾ വെട്ടിമാറ്റിയത്. സൗജന്യമായി ചെയ്യുന്ന ഇവരുടെ സേവനത്തിന് മതിയായ ഉപകരണങ്ങൾ ഇല്ലെന്ന പരാതിയെ തുടർന്ന് ഉപകരണങ്ങൾ വാങ്ങുന്നതിനായി അടുത്തമാസം 27 ന് ബിരിയാണി ചലഞ്ച് നടത്താന്നുള്ള തീരുമാനത്തിലാണ് ട്രോമാ കെയർ അംഗങ്ങൾ.