മുസ്ലിം ലീഗ് രാഷ്ട്രീയത്തിന് പ്രസക്തിയേറി: സാദിഖലി തങ്ങൾ
1546778
Wednesday, April 30, 2025 5:47 AM IST
പെരിന്തൽമണ്ണ: മുസ്ലിം ലീഗ് പാർട്ടി മുന്നോട്ടുവയ്ക്കുന്ന രാഷ്ട്രീയത്തിന് വർത്തമാനകാലത്ത് പ്രസക്തി ഏറിയിരിക്കുകയാണെന്നും സാമൂഹിക പുരോഗതിയും രാഷ്ട്ര നന്മയും ന്യൂനപക്ഷ, ദളിത് വിഭാഗങ്ങളുടെ ഉന്നമനവുമാണ് ലീഗിന്റെ പ്രഖ്യാപിത നയമെന്നും മുസ്ലിംലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.
അഭിമാനകരമായ അസ്തിത്വത്തിന് എന്ന പ്രമേയത്തിൽ പെരിന്തൽമണ്ണ നിയോജകമണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റി സംഘടിപ്പിക്കുന്ന സപ്തദിന പദയാത്രയുടെ ലോഗോ പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
നജീബ് കാന്തപുരം എംഎൽഎ, നിയോജകമണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് എ.കെ. നാസർ, ജനറൽ സെക്രട്ടറി അഡ്വ. എസ്. അബ്ദുസലാം, ട്രഷറർ നാലകത്ത് ഷൗക്കത്ത്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എ.കെ. മുസ്തഫ, മണ്ഡലം മുസ്ലിം ലീഗ് ഭാരവാഹികളായ ബി. മുസമ്മിൽഖാൻ,
കൊളക്കാടൻ അസീസ്, ബഷീർ ചോലക്കൽ, പി. സുബൈർ, തെക്കത്ത് ഉസ്മാൻ, വെട്ടത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.എം. മുസ്തഫ, സ്ഥിരം സമിതി അധ്യക്ഷൻ കെ.എം. ഉബൈദുള്ള തുടങ്ങിയവർ സംബന്ധിച്ചു.