കാട്ടുപന്നിയിടിച്ച് ബൈക്ക് യാത്രികന് പരിക്ക്
1544511
Tuesday, April 22, 2025 7:37 AM IST
വാണിയന്പലം: കാട്ടുപന്നിയിടിച്ച് ബൈക്ക് യാത്രികന് പരിക്കേറ്റു. തിരുവാലി കോഴിപറന്പ് സ്വദേശി അബുൽ അഹലക്കാണ് പരിക്കേറ്റത്. ഇന്നലെ രാത്രി പത്തുമണിയോടെ എറിയാട് പള്ളിപ്പടിക്ക് സമീപമായിരുന്നു അപകടം. ഷോർട്ട് ഫിലിം നടനും സംവിധായകനുമായ അബുൽ അഹല, മകനെ വാണിയന്പലം റെയിൽവേ സ്റ്റേഷനിൽ നിന്ന് കൊണ്ടുവരികയായിരുന്നു. കാട്ടുപന്നി ബൈക്കിൽ തട്ടിയതോടെ ഇരുവരും റോഡിലേക്ക് തെറിച്ചുവീണു.
നാട്ടുകാരാണ് ഇവരെ സമീപത്തെ സ്വകാര്യാശുപത്രിയിൽ എത്തിച്ചത്. അബുൽ അഹലയ്ക്ക് തോളിനാണ് പരിക്കേറ്റത്. പ്രദേശത്ത് കാട്ടുപന്നി ശല്യം രൂക്ഷമാണ്.