തേൾപ്പാറയിൽ ചീട്ടുകളി സംഘത്തെ പിടികൂടി
1544505
Tuesday, April 22, 2025 7:37 AM IST
പൂക്കോട്ടുംപാടം: തേൾപ്പാറ ആർപിഎസിന് സമീപം സ്വകാര്യവ്യക്തിയുടെ റബർ തോട്ടത്തിനടുത്ത് ചീട്ടുകളിക്കുകയായിരുന്ന പത്തംഗ സംഘത്തെ പൂക്കോട്ടുംപാടം പോലീസ് ഇൻസ്പെക്ടർ വി. അമീറലിയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടി.
കരുവാരകുണ്ട് തെച്ചിയോടൻ ഷറഫുദ്ദീൻ (44), ചെന്പ്രശേരി മന്പാടൻ അബ്ദുൾ ഹമീദ് (40), വണ്ടൂർ കിയക്കാനംതൊടിക സുധീർ (48), പള്ളിക്കുത്ത് പാറക്കണ്ണൻ അഷ്റഫ് ( 54), വണ്ടൂർ പത്തുത്തറ സുബൈർ (54), ചുങ്കത്തറ പയ്യശേരി മുജീബ് റഹ്മാൻ (47), കാപ്പിൽ കപ്പാടൻ സിദീഖ് (58), പാതാർ മച്ചിങ്ങൽ അനിൽകുമാർ (44), കാട്ടിച്ചിറ ചെറുക്കാട്ടിൽ അനീഷ് (44), ചുള്ളിയോട് വലിയ പീടിയേക്കൽ അബ്ദുൾ റസാഖ് എന്നിവരെയാണ് പോലീസ് പിടികൂടിയത്. ഇവരിൽ നിന്ന് ഒന്നര ലക്ഷം രൂപയും പിടിച്ചെടുത്തു.
എസ്ഐ ജയിംസ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ സജീഷ്, സക്കീർ, സാനിർ, സലീൽ ബാബു, സിവിൽ പോലീസ് ഓഫീസർമാരായ നൗഷാദ്, ബിനുകുമാർ, ഉമർ ഫാറൂഖ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.