"സംഗീതമാകട്ടെ ലഹരി’; ലോഗോ പ്രകാശനം ചെയ്തു
1543895
Sunday, April 20, 2025 5:05 AM IST
മലപ്പുറം: മെഹ്ഫിൽ മാപ്പിളകലാ അക്കാഡമിയുടെ നേതൃത്വത്തിൽ മലപ്പുറം നഗരസഭയുമായും മഹാകവി മോയിൻകുട്ടി വൈദ്യർ അക്കാഡമിയുമായും സഹകരിച്ച് വിദ്യാർഥികളിൽ വർധിച്ചുവരുന്ന ലഹരിക്കെതിരേ "സംഗീതമാകട്ടെ ലഹരി' എന്ന പേരിൽ നടത്തുന്ന ബോധവത്കരണ കാന്പയിനിന്റെ ലോഗോ പ്രകാശനം കളക്ടർ വി.ആർ. വിനോദ് നിർവഹിച്ചു.
നഗരസഭാ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.കെ.അബ്ദുൾ ഹക്കീം ലോഗോ ഏറ്റുവാങ്ങി. പ്രസ് ക്ലബ് സെക്രട്ടറി വി.പി.നിസാർ, മെഹ്ഫിൽ മാപ്പിളകലാ അക്കാഡമി ഡയറക്ടർ ഹനീഫ് രാജാജി, മെഹ്ഫിൽ ഭാരവാഹികളായ ഹമീദ് മഗ്രിബി, നൗഷാദ് മാന്പ്ര, അൽത്താഫ് കിളിയമണ്ണിൽ എന്നിവർ സംബന്ധിച്ചു.