നിലന്പൂരിൽ ഏഴ് റോഡുകളുടെ പ്രവൃത്തി പൂർത്തിയായി
1544161
Monday, April 21, 2025 5:34 AM IST
നിലന്പൂർ: നിലന്പൂർ നഗരസഭയിലെ മുതുകാട് ഡിവിഷനിലെ ഏഴ് റോഡുകൾ പ്രവൃത്തി പൂർത്തികരിച്ചു. നഗരസഭാധ്യക്ഷൻ മാട്ടുമ്മൽ സലീം ഉദ്ഘാടനം ചെയ്തു. ആരോഗ്യകാര്യ സ്ഥിരംസമിതി അധ്യക്ഷൻ കക്കാടൻ റഹീം അധ്യക്ഷത വഹിച്ചു. വിവിധ ഉദ്ഘാടന പരിപാടികളിൽ സദാനനന്ദൻ, ജോണ് സുകുമാർ, ലിജിഷ്, റിയാസ് കാവാടൻ, രാമചന്ദ്രൻ, അശോകൻ എന്നിവർ പ്രസംഗിച്ചു.
റെയിൽവേ സ്റ്റേഷൻ -ബിക്കുട്ടി കോട്ടേജ് റോഡ്, പട്ടരാക്ക അങ്കണവാടി റോഡ്, പട്ടരാക്ക കറുത്തേടത്ത് റോഡ്, മുതുകാട് ചൂരപ്പെട്ടി-രാമംകുത്ത് റോഡ്, മുതുകാട്-ഏരാൻ റോഡ്, മുതുകാട്-കാങ്കപൊയിൽ റോഡ്, മുതുകാട്-ചൂരകുളം റോഡ് എന്നിവയുടെ ഉദ്ഘാടനങ്ങളാണ് നടന്നത്.