ലഹരിക്കെതിരേ ഗോൾ സമ്മാന പരിപാടി സംഘടിപ്പിച്ചു
1543596
Friday, April 18, 2025 5:30 AM IST
വണ്ടൂർ: വണ്ടൂരിൽ ലഹരിക്കെതിരേ "ഒരു ഗോൾ സമ്മാന പരിപാടി' സംഘടിപ്പിച്ച് യൂത്ത് കോൺഗ്രസ്. വണ്ടൂർ ടാക്സി സ്റ്റാൻഡിലാണ് വാശിയേറിയ ഗോളടി മത്സരം നടന്നത്. എ.പി. അനിൽകുമാർ എംഎൽഎ ഉദ്ഘാടനം ചെയ്തു. ആദ്യം ഗോളടിക്കുന്ന 13 പേർക്കാണ് സമ്മാനങ്ങൾ. ഒരാൾക്ക് ഒരു അവസരം മാത്രമാണുള്ളത്. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഇ. കെ. അഫ്ലഹ് അധ്യക്ഷത വഹിച്ചു.
കെപിസിസി അംഗം കെ.ടി അജ്മൽ, മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് പി.ടി. ജബീബ് സുക്കീർ, കെഎൻടിയുസി മണ്ഡലം പ്രസിഡന്റ് സി.പി. സിറാജ്, യൂത്ത് കോൺഗ്രസ് അസംബ്ലി പ്രസിഡന്റ് അറക്കൽ സക്കീർ ഹുസൈൻ, കെഎസ് അസംബ്ലി പ്രസിഡന്റ് എം.കെ. അൻസിഫ്, കെഎസ്യു മണ്ഡലം പ്രസിഡന്റ് പി.ടി. അസീം , ജൈസൽ എടപ്പറ്റ, ടി.പി. ഹാരിസ്, അനൂജ് കാപ്പിൽ തുടങ്ങിയവർ പങ്കെടുത്തു.