വനിതകൾക്ക് സൗജന്യ യോഗ ക്ലാസ്
1544504
Tuesday, April 22, 2025 7:37 AM IST
മഞ്ചേരി: തൃക്കലങ്ങോട് ഗ്രാമപഞ്ചായത്തും 21-ാം വാർഡ് കുടുംബശ്രീയും വനിതകൾക്കായി സൗജന്യ യോഗ ക്ലാസ് ആരംഭിച്ചു. എല്ലാ ദിവസവും തൃക്കലങ്ങോട് 32-ൽ പൊതുജന വായനശാല-ഗ്രന്ഥാലയം കോണ്‍ഫറൻസ് ഹാളിൽ നടത്തുന്ന സൗജന്യ യോഗ ക്ലാസ് വണ്ടൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. ഹസ്കർ ആമയൂർ ഉദ്ഘാടനം ചെയ്തു.
വാർഡ് മെന്പർ കെ. ജയപ്രകാശ് ബാബു അധ്യക്ഷത വഹിച്ചു. ഡോ. ദീപിക, ഹാർട്ട് ഫുൾനസ് യോഗ മെഡിറ്റേഷൻ ജില്ലാ കോ ഓർഡിനേറ്റർ പി.സി. സജി, ടി.കെ. വനജ, ഗ്രന്ഥാലയം പ്രസിഡന്റ് കെ. വിജയൻനായർ, മോഹൻലാൽ കൊട്ടാരം, സി.വി. ലിജിമോൾ, എസ്. ഉണ്ണികൃഷ്ണൻ, ഇ.വി. ബാബുരാജ്, ശ്രീദേവി തച്ചാണി എന്നിവർ പ്രസംഗിച്ചു.