‘തിയ്യരെ തകർക്കാനുള്ള ശ്രമം തിരിച്ചറിയണം’
1544165
Monday, April 21, 2025 5:34 AM IST
എടക്കര: തിയ്യരെ ഈഴവന്റെ തൊഴുത്തിൽ കെട്ടാൻ വെള്ളാപ്പള്ളി ശ്രമിക്കരുതെന്ന് തിയ്യ മഹാസഭ സംസ്ഥാന പ്രസിഡന്റ് ഗണേഷ് അരമങ്ങാനം. ഉപ്പടയിൽ നടന്ന നിലന്പൂർ മണ്ഡലം തിയ്യ കുടുംബ സംഗമം ഉദ്ഘടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തിയ്യരെ തകർക്കാനുള്ള എസ്എൻഡിപിയുടെ ഗൂഢ ശ്രമം തിരിച്ചറിയണമെന്നും എസ്എൻഡിപിയുമായുള്ള ബന്ധം ഉപേക്ഷിക്കണമെന്നും ഈഴവന്റെ ഉപജാതിയല്ല തിയ്യരെന്നും അവരെ അവഗണിക്കുന്നത് അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നിലന്പൂർ മേഖലാ പ്രസിഡന്റ് അനീഷ് പെരിച്ചാത്ര അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ലക്ഷ്മണൻ, സംസ്ഥാന സെക്രട്ടറി പ്രേമാനന്ദൻ നടുത്തൊടി, സംസ്ഥാന മീഡിയ ചെയർമാൻ ചന്ദ്രൻ പുതുകൈ മലപ്പുറം, വൈസ് പ്രസിഡന്റ് സൗദാമിനി, ജില്ലാ ജനറൽ സെക്രട്ടറി ജയപ്രകാശ് കോട്ടയിൽ,
കാസർഗോഡ് ജില്ലാ പ്രസിഡന്റ് വിശ്വംഭര പണിക്കർ, ജില്ലാ ജനറൽ സെക്രട്ടറി കെ.വി. പ്രസാദ്, ജില്ലാ ട്രഷറർ രാഘവൻ തിമിരി, ജില്ലാ വൈസ് പ്രസിഡന്റ് വി. രാജൻ, സൂരജ് പെരിച്ചാത്ര, ബാബു മഞ്ഞാംകുഴിയിൽ എന്നിവർ പ്രസംഗിച്ചു. ചടങ്ങിൽ മുതിർന്ന പൗരൻമാരെ ആദരിച്ചു. ചികിത്സ സഹായങ്ങൾ വിതരണം ചെയ്തു.