പാരീസ് നഗർ സ്കൂൾറോഡ് ഗതാഗത യോഗ്യമാക്കി
1543598
Friday, April 18, 2025 5:30 AM IST
കരുവാരകുണ്ട്: കരുവാരകുണ്ട് ഗ്രാമപഞ്ചായത്ത് പുത്തനഴി വാർഡിലെ പാരിസ് നഗർ സ്കൂൾറോഡ് വാർഡ് മെമ്പർ വി.സി. ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി രണ്ടര ലക്ഷം രൂപ ചെലവഴിച്ചാണ് 55 മീറ്റർ റോഡ് കോൺക്രീറ്റ് ചെയ്ത് പൂർത്തിയാക്കിയത്.
ഉദ്ഘാടന ചടങ്ങിൽ എം. മുഹമ്മദ് മാസ്റ്റർ, ദീപ ടീച്ചർ, ഷൈജി എൻ. ജോൺ, ടി. ടി. ഖാദർ , കെ.ടി. ഇസ്മായിൽ, എൻ.ടി. റഷീദ്, എൻ.ടി. മുസ്തഫ, എം. ഹനീഫ, വി.പി. സുരേന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.